Home News ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥ ‘ജഗള’; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാലും ദിലീപും

ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥ ‘ജഗള’; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാലും ദിലീപും

0

ലവ് എഫ് എം എന്ന ചിത്രത്തിനുശേഷം ശ്രീദേവ് കപൂറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജഗള എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാലും ദിലീപും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സംവിധായകനായ ശ്രീ മേജർ രവി, നടനായ കണ്ണൻ പട്ടാമ്പി തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയും ടൈറ്റിൽ പുറത്ത് വിട്ടിരുന്നു.വേറിട്ട പേരുകൊണ്ട് ശ്രദ്ധ നേടുന്ന ഈ ചിത്രം കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളീ റാം, ശ്രീദേവ് കപൂർ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.


മലബാർ ലഹള കാലത്ത് ഏറനാട്ടിൽ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ജഗള എന്ന ചിത്രത്തിൻ്റെ പ്രമേയം. ചേക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ മുരളീറാം ആണ്. മെറീന മൈക്കിളാണ് കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിറ്റോ ഡേവിഡ്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒ എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങൾക്ക് മിഥുൻ മലയാളമാണ് സംഗീതം പകർന്നിരിക്കുന്നത്. സുമേഷ് ഒടുമ്പ്രയാണ് ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. മിൽജോ ജോണിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ. കിരൺ കാന്താണ് പ്രൊഡക്ഷൻ കൺട്രോളർ. പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE