Home News അമ്മയ്ക്ക് വേണ്ടി ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യും

അമ്മയ്ക്ക് വേണ്ടി ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യും

0

താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം വൈശാഖ് സംവിധാനം ചെയ്യും. ഉദയകൃഷ്ണയായിരിക്കും രചന നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകും എന്നാണ് സൂചന. പ്രിയദർശനും ടി കെ രാജീവ് കുമാറും ചേർന്നാണ് അമ്മയുടെ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ ശേഷം ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല.

അമ്മയ്ക്ക് വേണ്ടി 2018 ഗ്രാൻഡ് പ്രൊഡക്‌ഷന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി-20യിൽ സഹസംവിധായകനായിരുന്ന വൈശാഖ്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തുടർന്ന് സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ്, പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങളൊരുക്കി. പുലിമുരുകനും മധുരരാജയ്ക്കും തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE