Home News ആഷിക് അബുവിന്റെ നാരദൻ വരുന്നു

ആഷിക് അബുവിന്റെ നാരദൻ വരുന്നു

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നാരദൻ’ . റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്. അന്ന ബെൻ ആദ്യ ക്ലാപ്പ് അടിച്ചു.ടൊവിനോയ്ക്കും അന്നാ ബെന്നും,ഷറഫുദ്ധീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി.ആർ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നാരദന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ഒരു പാട്ടാണ് ഇനി ചിത്രീകരിക്കാനുള്ള. നാരദൻ ഒരു ടെലിവിഷൻ ജേർണലിസ്റ്റിന്റെ കഥയാണ്. മൂന്ന് ടെലിവിഷൻ സ്റ്റുഡിയോയിലാണ് നടക്കുന്ന കഥയാണ്. ടോവിനോ തോമസ് അന്ന ബെൻ ഷറഫുദീൻ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം.

മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് ‘നാരദന്‍’. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ സിനിമയിൽ നായികയുടെ റോളിലുമെത്തുന്നു.2021ന് വിഷു റീലീസായി തിയറ്ററിലെത്തിക്കാനാണ് ആലോചനയെന്നറിയുന്നു.

ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് വസ്ത്രാലങ്കാരം . റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍. തീയറ്റർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE