Home News ഫഹദിന്റെ ‘ജോജി’ ടീസർ; ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

ഫഹദിന്റെ ‘ജോജി’ ടീസർ; ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

0

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ടീസർ റിലീസ് ചെയ്തു. ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും. 2021-ൽ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ.

എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ച ജോജിയുടെ സ്വപ്നം വിദേശത്തുപോയി വലിയ പണക്കാരനാകുക എന്നതാണ്. എന്നാൽ സ്വന്തം അച്ഛന് ജോജി ഒരു കഴിവുകെട്ടവനാണ്. സ്വന്തം ലക്ഷ്യം നിറവേറ്റാൻ ജോജി എടുക്കുന്ന ചില തീരുമാനങ്ങൾ അയാളുടെ കുടുംബത്തെ തന്നെ മാറ്റിമറിക്കുന്നു. ജോജിയായി ഫഹദ് ഫാസിൽ എത്തുന്നു.

ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE