Home News സ്കൂൾ ബെൽ : ഒറ്റപ്പെട്ടുപോകുന്ന ബാല്യകാലത്തിന്റെ നേർക്കാഴ്ച

സ്കൂൾ ബെൽ : ഒറ്റപ്പെട്ടുപോകുന്ന ബാല്യകാലത്തിന്റെ നേർക്കാഴ്ച

അനീഷ്മേനോൻ തിരക്കഥ യും, സംഭാഷണവും എഴുതി സംവിധാനം ചെയ്ത ‘സ്കൂൾ ബെൽ ‘വിവിധ ഹ്രിസ്വചിത്രമേള കളിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധേയമാകുന്നു.
സൗത്ത്ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ഫിലിം ഡോക്യൂമെന്ററി & ടെലിവിഷൻ ഫെസ്റ്റിൽ മികച്ച രണ്ടാമത്തെ ക്യാമ്പസ്‌ ചിത്രവും, മലബാർ ഇന്റർനാഷണൽ ഷോർട്ഫിലിം ഫെസ്റ്റിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും,തിരുവനന്തപുരം മീഡിയസിറ്റി ഇന്റർനാഷണൽ ഷോർട്ഫിലിം ഫെസ്റ്റിൽ മികച്ച രണ്ടാമത്തെ (കോവിഡ് )ചിത്രത്തിനുള്ള അവാർഡും നേടി.

സത്യജിത്റേ ഇന്റർനാഷണൽ ഷോർട്ഫിലിം ഫെസ്റ്റിൽ എക്സലൻസ് അവാർഡ് കിട്ടിയിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിൽ മനുഷ്യമണമറിയാതെ ഒറ്റപ്പെടുന്ന പുതിയ  തലമുറയിലെ  കുട്ടികളുടെ വികാരവിക്ഷേപമാണ് ഈ ചിത്രം മുന്നോട്ടുവെക്കുന്ന ആശയം അതിനൊപ്പം മകളുടെ ലോകത്ത് നിർജീവനിറങ്ങൾ കൊണ്ടെങ്കിലും വസന്തം തീർക്കാൻ ശ്രമിക്കുന്ന കുടുംബത്തെയും കാണാം.

ഇതും അവൾ മടുക്കുമെന്നും  മനുഷ്യന്റെ മണമാണ് കുട്ടികളുടെ വളർച്ചയുടെ കാതൽ എന്ന തിരിച്ചറിവിലേക്ക്‌ ഈ കൊച്ചു ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് അനീഷ്മേനോൻ. ആരതി അനീഷ് പ്രൊഡക്ഷനസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ചത് സംവിധായകന്റെ മകളായ പുണ്യശ്രീ അനീഷ് ആണ്, അമ്മയായി അഭിനയിച്ചത് പ്രശസ്ത വീണവിദ്യാൻ സുമവർമ്മയാണ്.

ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അഖിൽ അനിൽകുമാർ, എഡിറ്റിംഗ് കിരൺ വർമ്മ, പശ്തലസംഗീതം ഹരികൃഷ്ണൻ, ഗോപികൃഷ്ണൻ എന്ന സഹോദരങ്ങൾ ആണ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE