Home News അവാർഡുകൾ വാരിക്കൂട്ടിയ ‘ബിരിയാണി’ ട്രെയ്‌ലർ പുറത്തിറങ്ങി

അവാർഡുകൾ വാരിക്കൂട്ടിയ ‘ബിരിയാണി’ ട്രെയ്‌ലർ പുറത്തിറങ്ങി

0

നടി കനി കുസൃതിക്ക്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ ‘ബിരിയാണി’ ട്രെയ്‌ലർ പുറത്തിറങ്ങി. സമൂഹത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം പാർശ്വവൽക്കരിക്കപ്പെട്ട ഖദീജ എന്ന യുവതിയുടെ ഒറ്റയാൾ പോരാട്ടവും ജീവിത സമരങ്ങളുമാണ് വിദേശ മേളകളെക്കൊണ്ട് പോലും മികച്ച അഭിപ്രായം പറയിപ്പിച്ച ‘ബിരിയാണി’. യു ഏ എൻ ഫിലിം ഹൗസിന്റെ ബാനറിൽ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ,ശെെലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- കാർത്തിക് മുത്തുകുമാർ, എഡിറ്റിംഗ്-അപ്പു ഭട്ടതിരിയും,സംഗീതം- ലിയോ ടോ, ആർട്ട്-നിതീഷ് ചന്ദ്ര ആചാര്യ,മേക്കപ്പ്-ഹരി ജോഷി,വസ്ത്രാലങ്കാരം-നിനേഷ് മാനന്തവാടി,സൗണ്ട്-വിനോദ് പി ശിവറാം,പരസ്യക്കല-ദിലീപ് ദാസ്,അസോസിയേറ്റ് ഡയറക്ടർ-സാനു സജീവൻ,പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കല്ലറ. വാർത്ത പ്രചരണം-എ എസ് ദിനേശ്.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നായ 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ഷൻ, മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ, തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണിയുടെ മാത്രം നേട്ടങ്ങളാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE