Home News പുരസ്കാര നിറവിൽ മലയാള സിനിമയും; അഭിമാനമായി മരക്കാറും ഹെലനും ബിരിയാണിയും

പുരസ്കാര നിറവിൽ മലയാള സിനിമയും; അഭിമാനമായി മരക്കാറും ഹെലനും ബിരിയാണിയും

0

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ പുരസ്കാര നിറവിൽ മലയാള സിനിമയും. ഏഴ് പുരസ്കാരങ്ങളാണ് ഇക്കുറി മലയാളത്തെ തേടിയെത്തിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ മരക്കാര്‍ – അറബിക്കടലിന്‍റെ സിംഹം’ മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗാത സംവിധായകനുള്ള പുരസ്കാരം നേടിയിരിക്കുന്നത് അന്ന ബെൻ നായികയായ ‘ഹെലൻ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാത്തുക്കുട്ടി സേവ്യറാണ്.

‘കള്ളനോട്ട’മാണ് മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാഹുൽ റിജി നായരാണ് സിനിമയുടെ സംവിധായകൻ. കനി കുസൃതിയെ നായികയാക്കി സജിൻ ബാബു ഒരുക്കിയ ‘ബിരിയാണി’ക്ക് സ്പെഷ്യൽ മെൻഷൻ പുരസ്കാരം ലഭിച്ചു. വയനാട്ടിലെ പണിയ ഭാഷയിൽ മനോജ് കാന ഒരുക്കിയ ‘കെഞ്ചീര’യ്ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരവും ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ സ്വന്തമാക്കി. സിദ്ധാ‍ർഥ് പ്രിയദർശനാണ് സ്പെഷൽ ഇഫക്സ് ഒരുക്കിയിരുന്നത്. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരവും മരക്കാറിനാണ്. സുജിത് സുധാകരനും സായിയുമാണ് മികച്ച കോസ്റ്റ്യം ഡിസൈനിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ‘കോളാമ്പി’ എന്ന സിനിമയിലെ ആരോടും പറയുക വയ്യ എന്ന ഗാനം മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം പ്രഭാവർമ്മയ്ക്ക് നേടിക്കൊടുത്തു. ‘ഹെലൻ’ സിനിമയ്ക്ക് മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരവുമുണ്ട്. രഞ്ജിത്ത് അമ്പാടിയായി മേക്കപ്പ് നിർവ്വഹിച്ചിരുന്നത്.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം’ ജല്ലിക്കട്ടി’ന് ക്യാമറയൊരുക്കിയ ഗിരീഷ് ഗംഗാധരനാണ് നേടിയത്. തമിഴ് ചിത്രമായ ‘ഒത്ത സെരുപ്പ് സൈസ് 7’-ലെ സൗണ്ട് ഡിസൈനിന് മലയാളിയായ റസൂൽ പൂക്കുട്ടിക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. കുടുംബ മൂല്യങ്ങളിലൂന്നിയുള്ള മികച്ച നോൺ ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നദിയ മൊയ്തു അഭിനയിച്ച ‘ഒരു പാതിരാ സ്വപ്നം പോലെ’യാണ് സ്വന്തമാക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE