Home News വെറൈറ്റി ലുക്കിൽ മഞ്ജു വാര്യര്‍; രസകരമായ കമന്‍റുകളുമായി പൂർണിമയും റേബയും അജുവും ഐഷുവും

വെറൈറ്റി ലുക്കിൽ മഞ്ജു വാര്യര്‍; രസകരമായ കമന്‍റുകളുമായി പൂർണിമയും റേബയും അജുവും ഐഷുവും

0

മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കി ‘ദി പ്രീസ്റ്റ്’ എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.  ഇപ്പോഴിതാ ഇതുവരെ കാണാത്ത വെറൈറ്റി ലുക്കിൽ മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്. പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സൂപ്പര്‍ കൂള്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ എത്തിയിരിക്കുന്നത്. ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ മഞ്ജു പങ്കുവെച്ചിരിക്കുന്നതെങ്കിലും ഫാൻസ് ഗ്രൂപ്പുകളിൽ കൂടുതൽ ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്.

ചിത്രത്തിന് താഴെ കമന്‍റുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് താരങ്ങളും ആരാധകരും. ലവ് റിയാക്ഷനുകളുമായി അജുവും ഐഷുവും ശ്രിന്ദയും സഞ്ജുവും സരയുവും മാളവികയുമൊക്കെ എത്തിയിട്ടുണ്ട്. റിവേഴ്സിങ് ഏയ്ജ് എന്ന കമന്‍റുമായി റേബയും ദേ വേറൊരു കോഫി ഫാനെന്ന് അശ്വിൻ കുമാറും ഐ ലൗ യു വേഗം തിരിച്ചു വാ എന്ന് പൂര്‍ണ്ണിമയും ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

ലൈഫ് ഹാപ്പൻസ്, ലാഫ്റ്റർ ഹെൽപ്സ്, ആൻഡ് കോഫി ടൂ…എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കില്ലിങ് ലുക്ക്, കില്ലിങ് സ്മൈൽ, കൂൾ ലുക്ക്, നിങ്ങളെ പ്രേമിച്ചു കളയൂട്ടോ തുടങ്ങി നിരവധി കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ‘മരക്കാർ: അറബിക്കടലിന്‍റെ സിംഹം’, ‘ജാക്ക് ആൻഡ് ജിൽ’, കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്‍റേതായി ഒരുങ്ങുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന മേരി ആവാസ് സുനോയിലെ ലുക്കാണിതെന്നും ഫാൻസ് ഗ്രൂപ്പുകളിൽ ചര്‍ച്ച നടക്കുന്നുണ്ട്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE