Home Bollywood Table ബോംബെ ബീഗംസിനെതിരേ ബാലാവകാശ കമ്മീഷന്‍; വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്നു

ബോംബെ ബീഗംസിനെതിരേ ബാലാവകാശ കമ്മീഷന്‍; വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്നു

0

കുട്ടികളിൽ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണം ഉയർന്നതിനെതുടർന്ന് ബോംബെ ബീഗംസിന്റെ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് നിർത്താൻ ദേശീയ ബാലവകാശ കമ്മീഷൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. ബോംബെ ബീഗം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളിൽ അണിയറപ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ഒടിടി പ്ലാറ്റ്‌ഫോമിന് അയച്ച നോട്ടീസിൽ പറയുന്നു.

വെബ് സീരീസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പിറന്നാള്‍ ആഘോഷം കാണിക്കുന്നുണ്ട്. മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കുന്നതുമടക്കമുള്ള രംഗങ്ങള്‍ ഉണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കമ്മീഷന്‍ പറയുന്നു. അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് മാര്‍ച്ച് 8 നാണ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുംബൈ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. അഞ്ച് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE