Home News 18 വര്‍ഷങ്ങള്‍ക്ക് ശേഷം അർജുനെ അന്വേഷിച്ച് സി.ഐ.ഡി മൂസ

18 വര്‍ഷങ്ങള്‍ക്ക് ശേഷം അർജുനെ അന്വേഷിച്ച് സി.ഐ.ഡി മൂസ

0

ജോണി ആന്‍റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന, സലിം കുമാര്‍, കൊച്ചിൻ ഹനീഫ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ സിനിമയാണ് ‘സി.ഐ.ഡി മൂസ’. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് നിർമ്മിച്ചിരുന്ന സിനിമ കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഏറെ രസകരമായ ‘കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടു കടുവയെ വേട്ടയാടി ആടി ഇതു വഴി വാ…’എന്ന ഗാനം 18 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് പിന്നണി ഗായകൻ കെഎസ് ഹരിശങ്കറിന്‍റേയും സുഹൃത്തുക്കളുടേയും മ്യൂസിക് ബാൻഡായ പ്രഗതി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും വിദ്യാസാഗറിന്‍റെ സംഗീതവുമാണ് ഈ പാട്ടിന്‍റേത്.

സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയായി സജീവമായിരിക്കുന്ന സമയത്താണ് ഈ ഗാനം ഇറങ്ങിയിരിക്കുന്നതെന്നതാണ് പ്രത്യേകത. അടുത്തിടെ ആനിമേഷൻ രൂപത്തിലുള്ള സിഐഡി മൂസ വീഡിയോ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കാടിറങ്ങി’യുടെ കവര്‍ വേര്‍ഷനായി ഒരുക്കിയിരിക്കുന്ന ഗാനം നടൻ ദിലീപ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 12 ബി ഫ്ലാറ്റിൽ അര്‍ജുൻ എന്ന നായയെ തിരക്കി പാട്ടിന്‍റെ അവസാനം സിഐഡി മൂസയായി ദിലീപും എത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE