രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകും. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകരുടെ മനം കവർന്നിരുന്നു. താരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ചിത്രം പ്രഖ്യാപിച്ചത്. പോസ്റ്ററിലൂടെ ഈ വർഷം തന്നെ ചിത്രീകരണമാരംഭിക്കുമെന്നും ചാക്കോച്ചൻ സൂചന നൽകുന്നുണ്ട്.
എന്നാ പിന്നെ… രസകരമായ ഒരു കേസ്അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു ,മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്,ജാഫറിക്ക,ഗായത്രി ശങ്കർ ….പിന്നെ ഞാനും !!!! “ന്നാ,താൻ കേസ് കൊട്”…….
ഈ വർഷം തന്നെ കൊടുക്കും, എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
സന്തോഷ് ടി. കുരുവിള, ആശിഖ് അബു, എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ, വിനയ് ഫോർട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ.