Home News ‘എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണം’;അമ്മയാകുന്ന സന്തോഷം പങ്കുവച്ച് ശ്രേയ ഘോഷാല്‍

‘എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണം’;അമ്മയാകുന്ന സന്തോഷം പങ്കുവച്ച് ശ്രേയ ഘോഷാല്‍

0

ആലാപന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ ഗായിക ശ്രേയാ ഘോഷാൽ അമ്മയാകാനൊരുങ്ങുന്നു.സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രേയ സന്തോഷ വിവരം പുറത്ത് വിട്ടത്. താനും ഭര്‍ത്താവ് ശിലാദിത്യയും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ശ്രേയ കുറിച്ചു.


2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ മുഖോപാധ്യായയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.


ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് ഏറ്റവും ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയ.ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയത്.

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE