Home News ദുൽഖർ സൽ‍മനായാലും കേരള പോലീസ് റിവേഴ്‌സ് എടുപ്പിക്കും. വീഡിയോ കാണാം

ദുൽഖർ സൽ‍മനായാലും കേരള പോലീസ് റിവേഴ്‌സ് എടുപ്പിക്കും. വീഡിയോ കാണാം

0

മലയാളത്തിന്റെ പ്രിയനായകൻ ദുൽഖർ സൽമാന്റെ പോർഷ പാനമേറയിലെ സ്റ്റൈലിഷ് ഡ്രൈവിന്റെ ഏറ്റവും പുതിയ വിഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ.

ആലപ്പുഴ ബൈപ്പാസിന് സമീപം വൺവേ തെറ്റിച്ച് ദുൽഖർ കയറിയതോടെയാണ് ട്രോഫിക് പോലീസ് കൈയ്യോടെ നടനെ റിവേഴ്സ് അടിപ്പിച്ചത്.പോലീസ് ദുൽഖറെ തടയുന്നതും റിവേഴ്സ് എടുക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ ഉണ്ട്. തുടർന്ന് ഏറെ ദൂരം പുറകോട്ടെടുത്ത വണ്ടി ശരിയായ ട്രാക്കിൽ തന്നെ പോകുന്നതും വീഡിയോയിൽ കാണും.

ഇരുചക്ര വാഹനത്തിൽ എത്തിയ യുവാക്കളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ആദ്യം നടനെ കണ്ടപാടെ കുഞ്ഞിക്കാ എന്ന് യുവാക്കൾ വിളിക്കുന്നതും ദുൽഖർ കൈകാണിക്കുന്നതും വീഡിയോയിൽ ഉണ്ട്. അതിന് ശേഷമാണ് പോലീസ് റിവേഴ്സ് അടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE