Home News മകൻ മാധവിന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു

മകൻ മാധവിന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു

0

മിമിക്രി വേദികളിലൂടെ ആരംഭിച്ച് മിനി സ്ക്രീനിൽ നിന്ന് മലയാള സിനിമാലോകത്തേക്ക് എത്തിയയാളാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും തമ്മിൽ വിവാഹിതരായത്. നവംബറിലായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നത്. മാധവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിന്‍റെ പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു.

‘ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്ന് കുറിച്ചുകൊണ്ട് തനിക്ക് കുഞ്ഞ് ജനിച്ച വിശേഷം വിഷ്ണു പങ്കുവെച്ചപ്പോള്‍ താരങ്ങളും ആരാധകരും ആശംസകള്‍ അറിയിച്ചിരുന്നു. മാധവ് എന്നാണ് മകന് ഇവര്‍ പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ, മകന്‍റെ രസകരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു. ”ഞാനും എന്‍റെ മോനും. നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു”, എന്നാണ് ചിത്രത്തോടൊപ്പം വിഷ്ണു കുറിച്ചിരിക്കുന്നത്. രസകരമായ അനേകം കമന്‍റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘രണ്ടുപേരും ക്യൂട്ട്, ഞാൻ പോണേണ് വെറുതെ എന്തിനാ എക്സ്പ്രഷൻ ഇട്ട് ചാവണത്, ആ നോട്ടം അതുപോലെ തന്നെയുണ്ട്’ എന്നൊക്കെയാണ് ചിലർ ചിത്രത്തന് താഴെ കുറിച്ചിരിക്കുന്നത്.

ബാലതാരമായി സിനിമയിൽ എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി. സുഹൃത്തായ ബിബിൻ ജോര്‍ജ്ജിനൊപ്പമായിരുന്നു തിരക്കഥയിലേയ്ക്കുള്ള ചുവടുവയ്പ്പ്. പിന്നീട് ഇരുവരും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ സിനിമകളിൽ നായകനായും വിഷ്ണു എത്തി. രണ്ട് എന്ന സിനിമയാണ് ഇനി വിഷ്ണുവിന്റേതായി റിലീസിനൊരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE