Home News മരക്കാര്‍ അറബിക്കടലിന്റെ സിംഹം; റിലീസ് തിയ്യതി പ്രഖ്യാപിച്ച് മോഹൻലാൽ

മരക്കാര്‍ അറബിക്കടലിന്റെ സിംഹം; റിലീസ് തിയ്യതി പ്രഖ്യാപിച്ച് മോഹൻലാൽ

0

മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതും.മെയ്‌ 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഈയടുത്തിടെ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരുന്നു. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞു കുഞ്ഞാലിയെ അവതരിപ്പിക്കുന്ന ഈ ഗാനം ആലപിച്ചിരുന്നത് കെ എസ് ചിത്ര ആയിരുന്നു. താരാട്ടു രൂപത്തിലുള്ള ഈ ഗാനം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഭാഷകളിലും പുറത്തുവിട്ടിരുന്നു. ഹരി നാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റോണി റാഫേൽ ആണ്.


100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’മലയാളത്തിന് പുറമേ ഇതരഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്. മോഹൻലാൽ കുഞ്ഞാലിമരയ്ക്കാറായി എത്തുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE