Home News ഓൺലൈൻ ക്ലാസുകളിലൂടെ തരംഗമായി മാറിയ നിഷ ടീച്ചർ നായികയാവുന്ന ഹ്രസ്വചിത്രം ‘എന്ന് സ്വന്തം അമ്മ’

ഓൺലൈൻ ക്ലാസുകളിലൂടെ തരംഗമായി മാറിയ നിഷ ടീച്ചർ നായികയാവുന്ന ഹ്രസ്വചിത്രം ‘എന്ന് സ്വന്തം അമ്മ’

0

ഓൺലൈൻ ക്ലാസ്സുമായി ബന്ധപെട്ടു വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ആശങ്കകൾ മാറ്റുന്നതിനും, ഫോണിന്റെ  ദുരുപയോഗം തടയുന്നതിനുമായി നെയ്യാറ്റിൻകര രൂപത, വ്ലാത്ഥങ്കര മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ VPJ മരിയൻ വിഷൻ Fr VP ജോസിന്റെയും, അദ്ധ്യാപകനായ GR അനിലിന്റേയും നേതൃത്വത്തിൽ അനിൽ കരേറ്റു സംവിധാനം ചെയ്ത “എന്ന് സ്വന്തം അമ്മ” ഹ്രസ്വ ചിത്രം നടൻ കരമന സുധീർ റിലീസ് ചെയ്തു. ലഹരിക്കെതിരെയും ചിത്രം ശബ്ദിക്കുന്നു.

വിക്‌ടേഴ്‌സ് ചാനൽ ഫെയിം ആയ നിഷ ടീച്ചർ അമ്മയായി വേഷമിടുന്നു. മകനായി നിജിലും, ജില്ലയിലെ വിവിധ സ്കൂളുകളിലെ 13 വിദ്യാർഥികളും അഭിനയിക്കുന്നു. ഷൈജു, സജി എന്നിവർ ക്യാമറയും, മാത്യു മാർക്കോസ് ഡബ്ബിങ്ങും, അഭിൻ, അനു എന്നിവർ എഡിറ്റിങ്. യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന എന്ന് സ്വന്തം അമ്മ  35000ത്തിലധികം പ്രേക്ഷകർ ഇതിനോടകം കണ്ടു കഴിഞ്ഞു.

ഓരോ അമ്മമാരും സ്വന്തം മക്കളോട് പറയാനിരുന്നത്” എന്ന് സ്വന്തം അമ്മ” യിലൂടെ എല്ലാ മക്കളോടും പറയുന്നു. എല്ലാം അമ്മ മാരോട് പറയണം മക്കളെ കേൾക്കാൻ ഏതൊരമ്മയ്ക്കും എന്തിഷ്ടാണ് എന്ന്.

ബാല്യ കൗമാരങ്ങളിൽ ചിലപ്പോൾ വഴി മാറി പോകുന്നവരെ നേർവഴിയിലെത്തിക്കുന്നതിന്റെ കഥ പറയുന്ന ഷോർട്ട് ഫിലിം ‘എന്ന് സ്വന്തം അമ്മ’ കാണാം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE