Home News രാജതന്ത്രവുമായി ആന്റണിപെരുമ്പാവൂർ

രാജതന്ത്രവുമായി ആന്റണിപെരുമ്പാവൂർ

0

ദൃശ്യം മലയാള സിനിമക്ക് സമ്മാനിച്ച വിസ്മയത്തിന്റെ ആവർത്തനമായി ദൃശ്യം 2 എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് എവിടെ നിന്നും ഉയരുന്നത് ഒടിടി പ്ലാറ്റ്ഫോമിലെ റിലീസ് എന്നതായിരുന്നു ഒരു ആശങ്ക. എന്നാൽ ആശങ്കകൾ അസ്ഥാനത്താക്കി മികച്ച അഭിപ്രായം എങ്ങുനിന്നും കേൾക്കുന്നു. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മികുന്നത്.

അദ്ദേഹത്തിന് വേണമെങ്കിൽ ദൃശ്യം 2 തീയറ്ററിൽ ഇറക്കാം അതിലൂടെ കോടികൾ ഉണ്ടാക്കാം അത് വെറും സാധാരണ പ്രൊഡ്യൂസർമാർ ചിന്തിക്കുന്ന സാധാരണ ചിന്താഗതി! ഒരു പടം പാൻ ഇന്ത്യൻ ലെവൽ ചർച്ച ചെയ്യിപ്പിച്ച് നായകന് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി കൊടുത്ത് തീയറ്ററിൽ നിന്ന്കിട്ടിയേക്കാവുന്ന കോടികളേക്കാൾ മാർക്കറ്റ് വാല്യു ഉണ്ടാക്കിയിട്ട് ,മരക്കാർ ഒരു തീയറ്റർ റിലീസ് ഉണ്ട് “രാജതന്ത്രം”


മരക്കാരിന്റെ റീലീസ് ഈ വരുന്ന മാർച്ചിൽ ആണ്. നൂറു കോടി ബഡ്ജറ്റിൽ തയ്യാറാക്കിയ ചിത്രം തിയേറ്റർ റിലീസിന് മുമ്പുതന്നെ വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. എങ്കിൽ പോലും മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെ ഉണ്ടാകുന്ന പ്രേക്ഷക പ്രീതി വലിയതോതിൽ തന്നെ മരക്കാരിന്റെ റിലീസിന് അനുകൂലമായി ബാധിക്കും എന്നുള്ളത് ഉറപ്പാണ്.

2013 ഇൽ ഇറങ്ങിയ ദൃശ്യത്തിന്റെ ആദ്യഭാഗം 150 ദിവസം പിന്നിട്ട് തിയേറ്ററുകളിൽ നിറഞ്ഞ് പ്രദർശിപ്പിച്ചിരുന്നു. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE