Home News വർഷങ്ങൾക്കു മുമ്പ് തന്റെ ഭാര്യക്ക് എഴുതിയ പ്രണയ ലേഖനങ്ങൾ വാലന്റൈൻസ് ഡേയിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

വർഷങ്ങൾക്കു മുമ്പ് തന്റെ ഭാര്യക്ക് എഴുതിയ പ്രണയ ലേഖനങ്ങൾ വാലന്റൈൻസ് ഡേയിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

0

വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് തന്റെ പ്രണയിനിക്ക് എഴുതിയ എഴുത്തുകളും പഴയകാല ചിത്രവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയ ആൻ സാമുവലിനു 1999 കോളേജ് ഹോസ്റ്റലിലേക്ക് അയച്ച് എഴുത്തുകളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്, തൊട്ടുപിന്നാലെ പ്രിയ കുഞ്ചാക്കോയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

2005 ഏപ്രിൽ രണ്ടിനാണ് തന്റെ കാമുകിയായ പ്രിയ ആർ സാമുവലിനെ ചാക്കോച്ചൻ വിവാഹം കഴിച്ചത്. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17ന് ഇവർക്ക് ഒരു മകൻ ജനിച്ചു മകന്റെ പേര്.

മലയാളത്തിലെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ശക്തമായ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും ചാക്കോച്ചനെ ഇന്നും അറിയപ്പെടുന്നത് ചോക്ലേറ്റ് ഹീറോയായിട്ടാണ്. ഹേറ്റേഴ്സില്ലാത്ത മലയാളത്തിലെ ഒരു താരം കൂടിയാണ് ഇദ്ദേഹം. 1997ൽ ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിയത്തി പ്രാവ് പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രവും നടന്റെ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE