Home News പത്രോസിന്റെ പടപ്പുകൾ; ടൈറ്റിൽ പോസ്റ്റുമായി മമ്മൂട്ടിയും പൃഥ്വിരാജും

പത്രോസിന്റെ പടപ്പുകൾ; ടൈറ്റിൽ പോസ്റ്റുമായി മമ്മൂട്ടിയും പൃഥ്വിരാജും

0

മരിക്കാർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനുശേഷം ഡിനോയ് പൗലോസ് തിരക്കഥയെഴുതി നവാഗത സംവിധായകൻ അബ്ദുല്ലത്തീഫ് സംവിധാനം ചെയ്യുന്ന പത്രോസിനെ പടപ്പുകൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരന് ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. റേഷന്‍ കാര്‍ഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ടൈറ്റില്‍ പോസ്റ്റര്‍ ചിത്രം ഫാമിലി എന്റര്‍ടെയ്‌നര്‍ ആകുമെന്ന സൂചനകളാണ് നല്‍കുന്നത്. ഒരു കുടുംബത്തിന്റെ പേരു വിവരങ്ങളാണ് പോസ്റ്റിറിലുള്ളത്. 

വൈപ്പിൻ എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഡിനോയ് പൗലോസ്, ഗ്രെയ്സ് ആന്റണി, രഞ്ജിത് മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ജയേഷ് മോഹൻ ചായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ ജോണി ആന്റണി ജയിംസ് ഏലിയാസ് ഷമ്മിതിലകൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ജേക്സ് ബിജോയ്‌ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്. കല ആഷിക്. എസ്, വസ്ത്രലങ്കാരം ശരണ്യ ജീബു, എഡിറ്റ്‌ സംഗീത് പ്രതാപ്, മേക്കപ്പ് സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി കണ്ണൻ എസ് ഉള്ളൂർ, സ്റ്റിൽ സിബി ചീരൻ , പി ആർ ഒ എ എ സ് ദിനേശ്, ആതിര ദിൽജിത്ത് സൗണ്ട് മിക്സ്‌ വിഷ്ണു സുജാതൻ, പരസ്യ കല യെല്ലോ ടൂത്ത് എന്നിവരാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE