Home News ‘ഒരേ പകല്‍..’; ‘ദൃശ്യം 2’ലെ ആദ്യഗാനം പുറത്തിറങ്ങി.

‘ഒരേ പകല്‍..’; ‘ദൃശ്യം 2’ലെ ആദ്യഗാനം പുറത്തിറങ്ങി.

0

ദൃശ്യം 2 സിനിമയിലെ ‘ഒരേ പകൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ടീസറും ട്രെയ്‍ലറും പ്രൊമോ വീഡിയോകളുമൊക്കെ നേരത്തെ പുറത്തെത്തിയിരുന്നു. ‘ദൃശ്യ’ത്തിന്‍റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ തന്നെയാണ് രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ‘ഒരേ പകല്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് സൊനോബിയ സഫര്‍. ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലും മീനയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ദുരൂഹതകൾ ഇരട്ടിച്ച് ദൃശ്യം 2 വിന്റെ ഡയലോഗ് പ്രോമോയും റിലീസ് ചെയ്തിരുന്നു. ഭാഗ്യമോ അതോ കഴിവോ എന്ന തലക്കെട്ടു നൽകിക്കൊണ്ട് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നുമാണ് ഡയലോഗ് പ്രോമോ റിലീസ് ചെയ്തത്.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല, ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നായിരുന്നു നിയന്ത്രണം. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE