Home News സഹസംവിധായകൻ രാഹുൽ ആർ മരിച്ച നിലയിൽ

സഹസംവിധായകൻ രാഹുൽ ആർ മരിച്ച നിലയിൽ

0

മലയാള ചലച്ചിത്ര സഹസംവിധായകൻ രാഹുൽ മരണപ്പെട്ടു. കൊച്ചി മരടിലെ ഹോട്ടൽ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. 33 വയസായിരുന്നു. ആലപ്പുഴ തുമ്പോളി സ്വദേശിയാണ് രാഹുൽ ആർ. നായാട്ട്, ഭ്രമം തുടങ്ങിയ മലയാളസിനിമകളിൽ സഹസംവിധായകൻ ആയിരുന്നു.

പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിന് ആണ് രാഹുൽ കൊച്ചിയിൽ എത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ആര്‍ രാഹുലിന് ആദരാഞ്‍ജലിയുമായി പൃഥ്വിരാജ് എത്തിയിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE