Home News ‘ഭീഷ്‍മ പര്‍വ്വം’; മാസ്സ് ലുക്കിൽ മമ്മൂട്ടി

‘ഭീഷ്‍മ പര്‍വ്വം’; മാസ്സ് ലുക്കിൽ മമ്മൂട്ടി

0

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഭീഷ്‍മ പര്‍വ്വം’. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല. ‘ഭീഷ്മപർവ്വത്തിനു’ വേണ്ടിയാണ് മമ്മൂട്ടി ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടി ഈ ലുക്കിൽ എത്തിയത്. “ബുക്ക് ഓഫ് ഭീഷ്മ” എന്ന കുറിപ്പോടുകൂടിയാണ് അമൽ നീരദ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

‘ബിലാൽ’ ഒരുങ്ങുന്ന വേളയിൽ വീണ്ടുമൊരു മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ട് മറ്റൊരു ചിത്രത്തിനായി കൈകോർക്കുകയാണ്. അമൽ നീരദ് ‘ബിലാലിന്’ മുൻപായി ഒരു മമ്മൂട്ടി ചിത്രം ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമായിരുന്നില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE