Home News നിഗൂഢതകൾ ഒളിപ്പിച്ച് ആകാംഷഭരിതരാക്കി ജോർജ്ജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 2 ട്രെയിലർ

നിഗൂഢതകൾ ഒളിപ്പിച്ച് ആകാംഷഭരിതരാക്കി ജോർജ്ജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 2 ട്രെയിലർ

0

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2 ന്റെ ട്രെയിലർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയിലർ പുറത്തുവിട്ടത്. ഫെബ്രുവരി എട്ടിന് ട്രെയിലർ പുറത്തുവിടുമെന്നാണ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ട്രെയിലർ സോഷ്യൽ മീഡിയയിൽ ചോർന്നതിനെ തുടർന്നാണ് പറഞ്ഞതിലും രണ്ടു ദിവസം മുൻപ് ട്രെയിലർ പുറത്തുവിട്ടത്.

തിങ്കളാഴ്ച ചിത്രത്തിലെ അഭിനേതാക്കളുടെയും സംവിധായകന്റെയും സാന്നിധ്യത്തിൽ ട്രെയിലർ പുറത്തുവിടാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ലീക്ക് ആയതിനെ തുടർന്ന് ട്രെയിലർ പുറത്തുവിടുകയായിരുന്നു. പുതുവർഷദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രം ഫെബ്രുവരി 19ന് ആമസോൺ പ്രൈംമിലുടെ റിലീസ് ചെയ്യും.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സിനിമയിൽ ആശ ശരത്, മുരളി ഗോപി, മീന, സിദ്ദിഖ്, അൻസിബ, എസ്തർ അനിൽ, സായികുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. ഈ പതിപ്പിൽ ജോർജ്ജ്കുട്ടി തീയേറ്റർ ഉടമയായാണ് എത്തുന്നത്, മൂത്തമകൾ അഞ്ജു വീട്ടിലുണ്ടെന്നും ഇളയവൾ അനു ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണെന്നും ട്രെയിലറിലൂടെ വ്യക്തമാക്കുന്നു.

ചിത്രത്തിൽ ദുരൂഹതകളുണ്ടെന്നും ആദ്യ കേസിൻ്റെ ചുവടുപിടിച്ചാണ് രണ്ടാം ഭാഗത്തിൻ്റെ കഥ വികസിക്കുന്നതെന്നും ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ‘ആവശ്യമില്ലാത്ത ടെൻഷൻ നമ്മളെ അപകടത്തിലാക്കും’ എന്നും ‘മരണം വരെ പോലീസുകാർ കൂടെയുണ്ടാകും’ എന്നും ജോർജ്ജ്കുട്ടി പറയുന്ന ഡയലോഗുകളാണ് ട്രെയിലറിൽ ശ്രദ്ധേയം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE