Home Bollywood Table പ്രഭാസിന്റെ ഹൃദയം അറിയേണ്ട സമയമാണിത്; രാധേശ്യാം പ്രീ ടീസർ

പ്രഭാസിന്റെ ഹൃദയം അറിയേണ്ട സമയമാണിത്; രാധേശ്യാം പ്രീ ടീസർ

0

പ്രഭാസ് നായകനായ രാധേശ്യാം എന്ന ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 14 പ്രണയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. രാധേശ്യാമിന്റെ പ്രീ ടീസർ പുറത്തിറക്കി നിർമാതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രാധേ ശ്യാം തീവ്രമായ ഒരു പ്രണയകഥയാണ്. പ്രഭാസ് അതിൽ പാം റീഡർ വിക്രമാദിത്യയുടെ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പൂജ ഹെഗ്‌ഡെ രാജകുമാരിയായ പ്രേരണയെ അവതരിപ്പിക്കും. ബാഹുബലി, സഹോ തുടങ്ങിയ ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന തന്റെ ഇരുപതാമത്തെ ചിത്രമാണ് രാധേശ്യാം. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള പ്രഭാസിന്റെ ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത് .

രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാഗ്യശ്രീ, മുരളി ശർമ, കുനാൽ റോയ് കപൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യു.വി ക്രിയേഷൻസ്, ഭൂഷൻ കുമാർ, വംശി, പ്രമോദ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പ്രഭാസ് നായകനാകുന്ന തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE