Home News ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്നു

ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്നു

0

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ പൂജയും സ്വിച്ച് ഓൺകർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്.

അടുത്ത സുഹൃത്തും നടനുമായ സണ്ണി വെയ്‌നും പുതിയ സിനിമയുടെ പൂജാ ചടങ്ങില്‍ പങ്കെടുത്തു. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സന്തോഷ് നാരായണനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രഹണവും വസ്ത്രാലങ്കാരം സുജിത് സുധാകരനും നിര്‍വ്വഹിക്കുന്നു. മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.

ഏറ്റവും പുതിയ സിനിമാ വാർത്തകൾക്കും വിവരങ്ങൾക്കും ജോയിൻ ചെയ്യുക

പ്രതി പൂവന്‍ കോഴിയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതേസമയം കണ്ണും കണ്ണും കൊളളയടിത്താല്‍ ദുല്‍ഖറിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖര്‍ വീണ്ടും തമിഴിലെത്തിയ ചിത്രം വിജയമായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമകള്‍ വരുന്നുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ എന്ന ചിത്രം 5 ഭാഷകളിൽ വൈൽഡ് റിലീസിംഗിന് ഒരുങ്ങുകയാണ്. മുൻപ് കായംകുളം കൊച്ചുണ്ണി പ്രഖ്യാപിച്ചപ്പോൾ ദുൽഖറാണ് അതിൽ അഭിനയിക്കുന്നതെന്ന അഭ്യൂഹം നിലനിന്നിരുന്നു. പിന്നീട് ദുൽഖർ അല്ല നിവിൻ ആണ് അഭിനയിക്കുന്നത് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അന്നുമുതലേ ഇരുവരും ചേർന്ന ഒരു സിനിമ പിന്നണിയിൽ സംസാരവിഷയമായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE