Home News സുൽത്താൻ ട്രെയിലർ; “മഹാഭാരത്തത്തിൽ കൃഷ്ണൻ കൗരവ പക്ഷത്ത് ആയിരുന്നെങ്കിലോ”

സുൽത്താൻ ട്രെയിലർ; “മഹാഭാരത്തത്തിൽ കൃഷ്ണൻ കൗരവ പക്ഷത്ത് ആയിരുന്നെങ്കിലോ”

0

കാർത്തിയുടെയും രശ്മിക മന്ദണ്ണയുടെയും വരാനിരിക്കുന്ന തമിഴ് ചിത്രമായ സുൽത്താന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ബക്കിയരാജ് കണ്ണനാണ് സുൽത്താന്റെ സംവിധായകൻ. എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഏപ്രിലിൽ 2 ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ.

സൗത്ത് എന്റർടൈൻമെന്റ് ഇൻഡസ്ട്രി ടീസർ പുറത്തുവിടുമ്പോൾ കാർത്തിയുടെയും രശ്മിക മന്ദണ്ണയുടെയും ആരാധകർ സിനിമയ്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുൽത്താൻ. മലയാളി താരങ്ങളായ ലാൽ, ഹരീഷ് പേരടി എന്നിവരും ചിത്രത്തിലുണ്ട്. വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കെ. ജി. എഫിലെ ഗരുഡ, പൊന്നമ്പലം, നെപ്പോളിയൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൗത്ത് ഇന്ത്യയിൽ കിട്ടാവുന്ന എല്ലാ വില്ലന്മാരും ചിത്രത്തിൽ ഉണ്ട്.

കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണ് സുൽത്താൻ. സുൽത്താൻ എന്ന സിനിമയിൽ കാർത്തിക്കൊപ്പം വീണ്ടും അഭിനയിക്കാനാകുന്നതിൻ്റെ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് പേരടി നേരത്തേ രംഗത്തെത്തിയിരുന്നു.

കൈതി തമ്പി എന്നീ ചിത്രങ്ങളിൽ കാർത്തിയ്ക്കൊപ്പം ഹരീഷ് പേരടി മുൻപ് അഭിനയിച്ചിരുന്നു. നടൻ കാര്‍ത്തി തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ‘കൈദി’. പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഒരുപാട് നേടിയ ചിത്രം. ‘കൈദി’യിൽ കാര്‍ത്തിയുടെ തകര്‍പ്പൻ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. സുൽത്താനിലും അതാവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE