Home Bollywood Table പകർപ്പവകാശ കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

പകർപ്പവകാശ കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

0

സംവിധായകൻ ശങ്കറിനെതിരെ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ll ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ശങ്കറിന്റ ബ്ലോക്ക് ബസ്റ്റർ ചിത്രം യെന്തിരൻ എന്ന ചിത്രം തന്റെ ജിഗുബ എന്ന കഥയുടെ പകർപ്പാണെന്ന് എഴുത്തുകാരൻ അരുൾ തമിഴ്നാഥൻ ആരോപിരുന്നു.

1996 ൽ തമിഴ്നാട്ടിൽ അരുൾ തമിഴ്നാഥൻതന്റെ കഥ ജിഗുബ പ്രസിദ്ധീകരിച്ചിരുന്നു. ഈ കഥയാണ് രജനികാന്ത്, ഐശ്വര്യ റായ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ എന്തിരൻ എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകൻ തന്റെ കഥാ ആശയം പകർത്തി എന്നായിരുന്നു പരാതിപ്പെട്ടിരുന്നത്. കേസ് നിരവധി വർഷങ്ങളായി തുടരുകയായിരുന്നു. കോടതിയുടെ ആവർത്തിച്ചുള്ള ഉത്തരവ് ഉണ്ടായിരുന്നതും കോടതിയിൽ ഹാജരാകാതിരുന്നതിനാലാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി.

2010 ഒക്ടോബറിൽ റിലീസ് ചെയ്ത ഇന്ത്യൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയിരുന്നു. 1957 ലെ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണിതെന്നും തന്റെ കഥ ആശയം മോഷ്ടിച്ചുയെന്നും ചിത്രത്തിലൂടെ വലിയ ലാഭം നേടി എന്നും എഴുത്തുകാരൻ ആരോപിച്ചു.

വലിയ വിവാദം ഉണ്ടായിട്ടും പകർപ്പവകാശ ആരോപണം നേരിടുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ടീമിലെ ആരും ഇക്കാര്യത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2010 ചിത്രം പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രമായി എന്തിരൻ മാറി. രണ്ട് ദേശീയ അവാർഡുകളും ചിത്രം നേടിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE