Home News ഹിന്ദിയിലെ അന്ധാധുന്‍ റീമേക്ക്; പൃഥ്വിരാജിന്റെ ‘ഭ്രമം’ ചിത്രീകരണം ആരംഭിച്ചു.

ഹിന്ദിയിലെ അന്ധാധുന്‍ റീമേക്ക്; പൃഥ്വിരാജിന്റെ ‘ഭ്രമം’ ചിത്രീകരണം ആരംഭിച്ചു.

0

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ചിത്രീകരണം ആരംഭിച്ചു. അന്ധാധുന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. രവി കെ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27 ബുധനാഴ്ച ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ലൊക്കേഷനിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അന്ധനായ പിയാനോസ്റ്റിന്റെ ഗെറ്റപ്പിൽ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ ഈ ഗെറ്റപ്പിൽ ഉള്ള ചിത്രങ്ങൾ അന്ധാധുനിലെ ആയുഷ്മാൻ ഖുറാനയുടെ രൂപം ഓർമ്മപ്പെടുത്തുന്നു. അന്ധാധുനിൽ രാധിക ആപ്തെ അവതരിപ്പിച്ച കഥാപാത്രത്തെയാണ് രാശി ഖന്ന അവതരിപ്പിക്കുന്നതെന്ന് ലൊക്കേഷനിൽ നിന്നും പുറത്തുവിട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ശ്രീരാം രാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് ഭ്രമം ചിത്രീകരിക്കുന്നത്. എന്നാൽ അതേ മാതൃകയും സമാന കഥാപാത്രങ്ങളും ആയിരിക്കും ഭ്രമത്തിൽ ഉണ്ടാവുക.

പൃഥ്വിരാജ് സുകുമാരൻ, രാശി ഖന്ന എന്നിവർക്കൊപ്പം ഉണ്ണിമുകുന്ദൻ, മമ്ത മോഹൻദാസ്, ശങ്കർ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്ധാധുനിൽ തബു അവതരിപ്പിച്ച കഥാപാത്രമായാണ് മമ്ത മോഹൻദാസ് വേഷമിടുന്നത്.

ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജെക്‌സ് ബിജോയിയുടേതാണ് സംഗീതം. എഡിറ്റിംഗ്; ശ്രീകർ പ്രസാദ്, കല; ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ; അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടർ; ജിത്തു അഷ്റഫ്, സൂപ്പർവൈസിങ് പ്രൊഡ്യൂസർ; അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ; ജിനു പി കെ, സ്റ്റീൽസ്; ബിജിത് ധർമ്മടം, മേക്കപ്പ്; റോണക്‌സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ; ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്; ഷൈൻ, പ്രൊഡക്ഷൻ മാനേജർ; പ്രിൻസ്, വാട്ട്‌സൺ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE