Home News നാലാം തൂൺ; നാലാമത്തെ ചിത്രവുമായി അജയ് വാസുദേവ്

നാലാം തൂൺ; നാലാമത്തെ ചിത്രവുമായി അജയ് വാസുദേവ്

0

രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് തുടങ്ങിയ സൂപ്പർ ഹിറ്റ് മമ്മുട്ടി ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘നാലാം തൂൺ’ എന്ന ചിത്രത്തിന് തുടക്കമായി. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ‘നാലാം തൂണ്‍’ അണിയറയില്‍ ഒരുങ്ങുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. മമ്മൂട്ടിയെ നായകനാക്കി ചെയ്ത മെഗാ ഹിറ്റ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ഷൈലോക്ക് ആണ് അജയ് ഇതിന് മുമ്പ് സംവിധാനം ചെയ്ത സിനിമ. ഷൈലോക്കിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നാലാം തൂണിലും പ്രവര്‍ത്തിക്കുന്നത്.

കോവിഡ് കാലത്തെ രാഷ്ട്രീയം പ്രമേയമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൂജ ചടങ്ങിൽ സംവിധായകരായ ജോഷി, എം പത്മകുമാർ, ജോണി ആൻ്റണി, മാർത്താണ്ഡൻ ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ, നിർമ്മാതാക്കളായ ആൽവിൻ അൻ്റെണി, എസ് ജോർജ്, കൊച്ചി സിറ്റി അസിസ്റ്റൻറ് പൊലീസ് കമ്മീഷ്ണർ ജിജുമോൻ തുടങ്ങിയവർ സന്നിതരായി. ഗോകുലം ഗോപാലൻ, ശ്രീകണ്ഠൻ നായർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ഗോപി സുന്ദര്‍ സംഗീതവും രെണദിവെ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. റിയാസ് കെ ബദര്‍ എഡിറ്റിംഗും രഞ്ജിത്ത് അമ്പാടി മേക്കപ്പും അജിത്ത് എ ജോര്‍ജ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കും. സിദ്ദു പനക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. കലാ സംവിധാനം ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സേതു അടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കുടമാളൂര്‍ രാജാജി. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ മനീഷ് ബാലകൃഷ്ണന്‍, ഉനൈസ്,ജോമി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി രണ്ടാം വാരം എറണാകുളത്ത് ചിത്രീകരണം തുടങ്ങും. സിനിമയുടെ താരനിര അടക്കമുള്ള മറ്റു വിശേഷങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അജയ് വാസുദേവ് വ്യക്തമാക്കി.

സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം "നാലാം തൂൺ " പൂജ ഇന്ന് രാവിലെ നടന്നു… അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം…

Posted by Ajai Vasudev on Wednesday, January 27, 2021

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE