Home News സൂര്യയും അപർണ ബാലമുരളിയും അഭിനയിച്ച ‘സൂരറൈ പോട്ര്’ ഓസ്‌കർ വേദിയിൽ

സൂര്യയും അപർണ ബാലമുരളിയും അഭിനയിച്ച ‘സൂരറൈ പോട്ര്’ ഓസ്‌കർ വേദിയിൽ

0

പ്രേക്ഷകരുടെ ഹൃദയം കവർന്ന, സുധ കൊങ്കാര സംവിധാനം ചെയ്ത സൂര്യയും അപർണ ബാലമുരളിയും അഭിനയിച്ച ‘സൂരറൈ പോട്ര്’ 2021 ഓസ്‌കറിൽ മൽസരിക്കും. ഓസ്കർ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി. കഴിഞ്ഞ വർഷം, ‘സൂരറൈ പോട്ര്’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആദ്യത്തെ തമിഴ് സിനിമയായി. ഇന്ത്യയിലെ ആദ്യത്തെ വ്യോമയാന ചിത്രമായി കണക്കാക്കപ്പെടുന്ന ഇത് എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

സിനിമയുടെ സഹനിർമാതാവും 2 ഡി എന്റർടൈൻമെന്റിന്റെ സിഇഒയും സൂര്യയുടെ ഉറ്റസുഹൃത്തുമായ രാജശേഖർ പാണ്ഡ്യൻ ആണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച കമ്പോസർ, മികച്ച കഥാകൃത്ത് എന്നിവയിലാണ് ‘സൂരറൈ പോട്ര്’ മത്സരിക്കുക എന്ന് ട്വീറ്റിൽ പറയുന്നു.

COVID-19 മഹാമാരി കാരണം, അക്കാദമി അവാർഡ് സംഘാടകർ ഈ വർഷം ഓസ്കാർ നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാറ്റങ്ങൾ അനുസരിച്ച്, ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത സിനിമകൾക്കും ഓസ്കാർ മൽസരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസ് ആഞ്ചൽസിലോ മറ്റോ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ എല്ലാം വിർച്വൽ ആണ്. സിനിമയുടെ ലിങ്ക് അയച്ച ശേഷം ജൂറി അംഗങ്ങള്‍ ചിത്രം ഓൺലൈനായി കാണും.

നേരത്തെ ‘സൂരറൈ പോട്ര്’യെക്കുറിച്ച് സംസാരിച്ച സൂര്യ ഒരു പ്രസ്താവനയിൽ പറഞ്ഞു, “സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, ഒപ്പം എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ളതുമാണ്. ഈ ചിത്രത്തിലൂടെ, ഈ ലോകത്ത് നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല എന്ന സന്ദേശം പുറത്തുകൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE