Home News പത്തൊമ്പതാം നൂറ്റാണ്ട്; നായകൻ സിജു വിൽസൺ

പത്തൊമ്പതാം നൂറ്റാണ്ട്; നായകൻ സിജു വിൽസൺ

0

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചു കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുവതാരം സിജു വിൽസനാണ് സസ്പെൻസായി വെച്ച നായകനടൻ. ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.

നിരവധി താരങ്ങളെ നായക പദവിയിലെത്തിച്ചിട്ടുള്ള സംവിധായകൻ വിനയൻ പത്തൊമ്പതാം നൂറ്റാണ്ടിലെ അമ്പതിലേറെ നടീനടന്മാരുടെ പേര് സസ്പെൻസ് ആയി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി സിജു വേഷത്തിനായി കളരിയും കുതിര ഓട്ടവും മറ്റ് ആയോധനകലകളും പരിശീലിക്കുന്നു. സിജു വിൽസന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ലായിരിക്കും ഈ കഥാപാത്രം.

"പത്തൊൻപതാം നൂറ്റാണ്ടി"ലെ നായകൻ ഒഴിച്ചുള്ള അൻപതോളം താരങ്ങളെ ഞാൻ എൻെറ പ്രിയ സുഹൃത്തുക്കളെ ഇതിനു മുൻപു…

Posted by Vinayan Tg on Tuesday, January 26, 2021

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമാണം. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ, സെന്തിൽ കൃഷ്ണ, ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ, ഗായത്രി നമ്പ്യാർ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമ ആണ് പത്തൊൻപതാം നൂറ്റാണ്ട്.

ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്‌ഷൻ കൺട്രോളർ – ബാദുഷ,പിആർഒ -മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ.എസ്. ദിനേശ്, ഡിസൈൻ- ഓൾഡ് മങ്ക്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE