Home News പ്രേക്ഷക മനം കവർന്നു സവിശേഷ ഇന്ത്യൻ കിച്ചൻ

പ്രേക്ഷക മനം കവർന്നു സവിശേഷ ഇന്ത്യൻ കിച്ചൻ

0

സംവിധായകൻ ജിയോ ബേബിയുടെ പുതിയ ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ജനുവരി 15 ന്, ഇന്ന് റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നീസ്ട്രീം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യ്തു. സിനിമ കണ്ട് ആളുകളെല്ലാം സിനിമയെ പ്രശംസിക്കുകയാണ്. നിരവധി പേരാണ് ഫേസ്ബുക്കിൽ അതിന്റെ റിവ്യൂസ് ഒരു മസ്റ്റ് വാച്ച് സിനിമയാണ് എന്നു പറഞ്ഞുകൊണ്ടു പോസ്റ്റ്‌ ചെയ്യുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജും നിമിഷയും വീണ്ടും ദമ്പതികളായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങ് ശ്രദ്ധേയമാക്കുന്നത് വരിയിലുടനീളം ഉൾപ്പെടുത്തിയ പാളുവ ഭാഷയുടെ മനോഹാരിതയായിരുന്നു. ദളിത് ആക്ടിവിസ്റ്റ് എഴുത്തുകാരിയുമായ എസ് മൃദുല ദേവിയാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.

രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമിറ്റേഴ്സ് & കിലോമിറ്റേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത് സാലു കെ തോമസ് ആണ്. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജിയോ ബേബി അവസാനമായി സംവിധാനം ചെയ്തത് ടോവിനോ തോമസ് ചിത്രമായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ആയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE