Home News ‘നാനെ വരുവൻ’; ധനുഷ് തന്റെ സഹോദരനായ സെൽവരാഘവനുമായി വീണ്ടും കൈകോർക്കുന്നു

‘നാനെ വരുവൻ’; ധനുഷ് തന്റെ സഹോദരനായ സെൽവരാഘവനുമായി വീണ്ടും കൈകോർക്കുന്നു

0

സഹോദരന്മാരായ ധനുഷ് – സെൽവരാഘവൻ ടീമിന്റെ ‘നാനെ വരുവേൻ’ എന്ന് പേരിട്ടിരിക്കുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇരുവരും ട്വിറ്ററിലൂടെ പങ്കുവെച്ചു.

യുവൻ ശങ്കർ രാജയുടെതാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. 2021 മാർച്ചിൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

സഹോദരന്മാരായ ധനുഷ് – സെൽവരാഘവൻ കൂട്ടുകെട്ടിൽ പുതുപ്പേട്ടൈ യുടെ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന ആരാധകരിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ആയിരത്തിൽ ഒരുവന്റെ രണ്ടാംഭാഗം വരുന്നു എന്ന വാർത്ത എത്തിയത്. 2010 ൽ കാർത്തിക്കിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ ധനുഷിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും ഏറെയാണ്. 2024 ആയിരത്തിൽ ഒരുവന്റെ രണ്ടാംഭാഗം റിലീസ് ചെയ്യുമെന്നാണ് ധനുഷ് അറിയിച്ചിരിക്കുന്നത്.

2021 ൽ പുറത്തിറങ്ങാനിരിക്കുന്ന കർണൻ, ജഗമേ തന്തിരം, അദ്രങ്കി രേ തുടങ്ങി നിരവധി നിരവധി ചിത്രങ്ങൾ ധനുഷിന്റെതായി റിലീസ് ചെയ്യാനുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE