Home News ഇത്തവണ ആറാടാൻ മോഹൻലാൽ; മാസ്സ് ലുക്കിൽ പോസ്റ്റർ

ഇത്തവണ ആറാടാൻ മോഹൻലാൽ; മാസ്സ് ലുക്കിൽ പോസ്റ്റർ

0

‘ആറാട്ട്’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന സിനിമയുടെ പോസ്റ്റർ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയത് . കറുത്ത ഷർട്ടും മുണ്ടും ധരിച്ച് മോഹൻലാൽ ഒരു റീഗൽ കസേരയിൽ ഇരിക്കുന്നതായി ആണ് പോസ്റ്ററിൽ.

പാലക്കാട്‌ കർശനമായ കോവിഡ് -19 നിയന്ത്രണങ്ങൾക്കിടയിലാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ ടൈറ്റിൽ. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ ശ്രീനാഥ്, സായികുമാർ, സിദ്ധിഖ്, വിജയരാഘവൻ, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

മുൻപ് ചിത്രത്തിനുവേണ്ടി ചുവന്ന ഷർട്ടും മുണ്ടും അണിഞ്ഞു നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം സിനിമയുടെ എഡിറ്ററായ സമീർ മുഹമ്മദ് പങ്കുവെച്ചിരുന്നു. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘രാജാവിന്റെ മകനി’ ലെ മാസ് ഡയലോഗ് ഓർമിപ്പിക്കാനെന്ന വണ്ണം ഈ കാറിനും ‘2255’ എന്ന നമ്പർ ആണ് നൽകിയിരിക്കുന്നത്.

പുലിമുരുകൻ, മധുരരാജ തുടങ്ങിയ സിനിമയുടെ തിരക്കഥ എഴുതിയ ഉദയകൃഷ്ണൻ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഉദയകൃഷ്ണൻ സ്വതന്ത്രമായി തിരക്കഥ എഴുതിയ ആദ്യ ചിത്രമായിരുന്നു പുലിമുരുകൻ. അത് വമ്പിച്ച ഹിറ്റാവുകയും ചെയ്യ്തു. പിന്നീട് അദ്ദേഹം എഴുതിയ മധുര രാജ, ഷൈലോക്, മാസ്റ്റർ പീസ് തുടങ്ങിയവയും ബോക്സ്‌ ഓഫീസിൽ ചലനങ്ങളുണ്ടാക്കി. പുലിമുരുകനു ശേഷം മോഹൻലാലിനു വേണ്ടി ഉദയകൃഷ്ണൻ തിരക്കഥ എഴുതുന്ന ചിത്രം എന്ന നിലയിലുമാണ് ആറാട്ട് എന്ന ചിത്രം ശ്രദ്ധേയമാകുന്നത്. ഉദയകൃഷ്ണൻ, സിബി കെ തോമസിനോടൊപ്പം മോഹൻലാലിനുവേണ്ടി പേന ചലിപ്പിച്ചിട്ടുണ്ട്. 20-20, ക്രിത്യൻബ്രദർസ് എന്നീ ചിത്രങ്ങളായിരിന്നു അവ. ഇവ രണ്ടും ബോക്സ്‌ ഓഫീസിൽ വൻ വിജയം നേടി. മാടമ്പി, മി. ഫ്രോഡ്, ഗ്രാന്റ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നുക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റ ആറാട്ട്.

ക്യാമറ വിജയ് ഉലകനാഥ്, സംഗീതം രാഹുൽ രാജ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. പാലക്കാടിന് പുറമേ ഹൈദരാബാദിൽ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE