Home News സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ്

സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ്

0

തിരക്കഥാകൃത്തുക്കളായി സിനിമരംഗത്തെത്തുകയും, ഒപ്പം അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറുകയും ചെയ്തവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും – ബിബിൻ ജോർജും. ഈ കൂട്ടുകെട്ട് ഇപ്പോൾ പുതിയൊരു ദിശയിലേക്ക് കടക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.


പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ നിർമ്മിക്കുന്ന ഈ ചിത്രം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ്. ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും ഇവർ തന്നെയാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥ എഴുതിയത് ഇവരാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ ചിത്രങ്ങൾ വിഷ്ണുവും ഒരു പഴയ ബോംബ് കഥ, ഷൈലോക്ക് എന്നീ സിനിമകളിൽ ബിബിനും വേഷമിട്ടിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE