Home News തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു.

തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു.

0

കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച് മരിച്ചു. ഡിസംബര്‍ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം മോശമാകാന്‍ തുടങ്ങി.

അവിവാഹിതനായ ഹരിപ്രസാദ് കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വാദേശിയാണ്. പിതാവ് പരേതനായ പത്മനാഭന്‍ നായര്‍, അമ്മ സുഭദ്ര, സഹോദരന്‍ കേണല്‍ ജയപ്രസാദ്. സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ‘ഗെറ്റുഗദര്‍’ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച് ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങനിരിക്കെയാണ് അദേഹത്തിന്റെ മരണം സംഭവിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കോഴിക്കോട് മാവൂര്‍ റോഡ് സ്മശാനനത്തില്‍ സംസ്കാരം നടന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE