Home News 2020 ന്റെ നഷ്ടങ്ങൾ അവസാനിക്കുന്നില്ല. നടൻ അനിൽ നെടുമങ്ങാട്  മുങ്ങി മരിച്ചു.

2020 ന്റെ നഷ്ടങ്ങൾ അവസാനിക്കുന്നില്ല. നടൻ അനിൽ നെടുമങ്ങാട്  മുങ്ങി മരിച്ചു.

0

തൊടുപുഴയിൽ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതാണ്. ശക്തമായ കയത്തിൽ മുങ്ങി താഴുകയായിരുന്നു.  പെട്ടെന്ന് തന്നെ കരയിൽ എത്തിച്ചു തൊടുപുഴ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
കമ്മട്ടിപ്പാടത്തിലെ മുതലാളിയായും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ  ആയും പേക്ഷക ഹൃദയത്തിൽ ചേക്കേറിയ അനിൽ നെടുമങ്ങാട് ജോജു നായകനായ പുതിയ ചിത്രത്തിൽ അഭിനയിക്കാനാണ് തൊടുപുഴയിൽ എത്തിയത്.

അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്, ആമി തുടങ്ങിയ ചിത്രങ്ങളിൽ‌ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത്  മലയാളത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിദ്ധ്യമായി മാറവെ ആണ് ഈ വിയോഗം 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE