Home News ബോളിവുഡ് താരങ്ങളെ പോലെ മോഹൻലാലിന് ഇനി സ്വന്തം ബ്രാൻഡ്?

ബോളിവുഡ് താരങ്ങളെ പോലെ മോഹൻലാലിന് ഇനി സ്വന്തം ബ്രാൻഡ്?

0

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ നമുക്ക് മുൻപിൽ ഒരു കുക്കറി ഷോയുമായി എത്തിയത്. മോഹൻലാൽ പാചക വിഡിയോയിൽ ധരിച്ച ടീ ഷർട്ട്‌ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. “എം. എൽ”  എന്ന ചിഹ്നമുള്ള വൈറ്റ് ടീ ഷർട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ സുഹൃത്തും പ്രമുഖ വ്യവസായിയുമായ സമീർ ഹസക്കൊപ്പം നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഈ ചിത്രത്തിലും മോഹൻലാൽ ധരിച്ചിരിക്കുന്നത് ഇതേ “എം എൽ” ചിഹ്നമുള്ള വസ്ത്രമാണ്. മോഹൻലാലിന്റെ സ്വന്തം ബ്രാൻഡ് ആണോ ഇത് എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. വലിയ എന്തിനോ തുടക്കമാകുന്നു എന്ന സൂചനയിലാണ് സമീറിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്.

മോഹൻലാൽ എന്നതിന്റെ ചുരുക്കരൂപമായ “എം എൽ” എന്ന ചിഹ്നത്തിന് മുകളിൽ ഒരു കിരീടം വെച്ചുള്ള പ്രതേകത്തരം സിംബലാണ് അദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്നത്. ഇതേ പേരിൽ മോഹൻലാൽ തന്റെ ബ്രാൻഡ് വിപണിയിൽ ഇറക്കുമോ എന്നതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

ദക്ഷിണേന്ത്യൻ സിനിമലോകത്ത് മോഹൻലാലിന്റെ താരമുല്യം ഉയർന്ന സാഹചര്യമാണിത്. മറ്റേതൊരു നടന്മാരെ വെച്ചുനോക്കുമ്പോഴും ഒരു ബ്രാൻഡ് എന്ന രീതിയിൽ  പ്രത്യേക ഉന്നതിയിൽ നിൽക്കുന്ന കാലഘട്ടമാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. വിജയ്, സൂര്യ, ഉലകനായകൻ കമൽഹാസൻ എന്നിവരോടൊപ്പം തമിഴ് സിനിമകളിൽ  അഭിനയിച്ചതിനുശേഷം തമിഴ് സിനിമ മേഖലയിലും വിസ്മയം, ജനത ഗാരേജ് തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമ മേഖലയിലും അദേഹത്തിന്റെ തരമൂല്യം ഉയർന്നിരിക്കുകയാണ്. കൂടാതെ രാജ മൗലി അദ്ദേഹത്തെ വെച്ച് പുതിയ സിനിമ ഒരുക്കുന്നു എന്നതിന്റെ വാർത്തകളും പുറത്തു വരുന്നുണ്ട്. അതിനാൽ അദേഹത്തിന്റെ ബ്രാൻഡ് വാല്യൂ ഒരു വേറെ തരത്തിലേക്ക് മാറിയിരിക്കുന്നു. ഇപ്പോഴത്തെ ഈ അവസ്ഥയിൽ അദ്ദേഹം ഒരു ബ്രാൻഡ് പുറത്തിറക്കിയാൽ അതിന്റെ പ്രധാന്യം വളരെയേറെയാണ്.

ഒരു കാലഘട്ടത്തിൽ അദേഹം “മോഹൻലാൽസ് ടേസ്റ്റ് ബഡ്‌സ്” എന്ന പേരിൽ കറി മസാലകളും അച്ചാറുകളും വിപണിയിൽ ഇറക്കുകയും പ്രതീക്ഷിച്ച രീതിയിൽ വിജയിക്കാതാവുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. അദേഹത്തിന്റെ ചിത്രങ്ങളോട് കൂടിയ ബ്രാൻഡ് വിപണിയിലിറക്കിയിട്ടും അത് വലിയ ഒരു ജനസമ്മിതി ഉണ്ടാക്കിയില്ല. തമിഴ്, തെലുഗു സിനിമ മേഖലയിൽ താരങ്ങൾ രാഷ്ട്രീയത്തിലും കച്ചവടത്തിലും പങ്കാളികളാവുന്പോൾ പൂർണമായി വിജയിക്കുന്നതു ഒരു യാഥാർഥ്യമാണ്. എന്നാൽ അവർ നോക്കി കാണുന്ന രീതിയിൽ നിന്നും വ്യത്യസ്തമായാണ് മലയാളി മലയാള സിനിമയെ നോക്കി കാണുന്നത് എന്നത് കൊണ്ടായിരിക്കാം മലയാളത്തിൽ ഇത്തരം വിപണന സംസ്ക്കാരം വലിയ തരംഗമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.  

ഷാരുഖ് ഖാൻ, ഹൃതിക് റോഷൻ, വിരട് കൊഹ്‌ലി തുടങ്ങിയവർ സ്വന്തം ബ്രാൻഡിലുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് നമ്മുക്കറിയാം… അത് വിപണിയിലെത്തിക്കാറുമുണ്ട്… എന്നാൽ മലയാളത്തിലെ താരരാജാവ് സ്വന്തം ബ്രാൻഡ് തുടങ്ങുമോ എന്ന ജിജ്ഞാസയിലാണ് ആരാധകർ…

എന്നാൽ ഇപ്പോൾ പൊതുവെയുള്ള ഒരു പരസ്യപ്രചാരണരീതിയോട്  മലയാളി താരതമ്യം പ്രാപിച്ചിരിക്കുന്നു എന്നതുകൊണ്ടാവാം “എം. എൽ” എന്ന പുതിയ ബ്രാൻഡ് രംഗത്തിറക്കാനുള്ള സാധ്യത മാർക്കറ്റിംഗ് വിദഗ്ദർ തളിക്കളയുന്നില്ല….

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE