Home News തൊണ്ടി മുതലിലെ ആ പഴയ പ്രസാദ് – ശ്രീജ ജോഡികൾ വീണ്ടും

തൊണ്ടി മുതലിലെ ആ പഴയ പ്രസാദ് – ശ്രീജ ജോഡികൾ വീണ്ടും

0

പ്രസാദിന്റെയും ശ്രീജയുടെയും അഭിനയമികവിനുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന “ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” എന്ന ചലച്ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഹിറ്റ്‌ ചിത്രത്തിലെ ഇരുവരും കാഴ്ച വെച്ചത് മികച്ച പ്രകടനം തന്നെയായിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ സുരാജും 2018ലെ മികച്ച നടിയുടെ സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നേടിയ നിമിഷയും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ…

 രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമിറ്റേഴ്സ് & കിലോമിറ്റേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത് സാലു കെ തോമസ് ആണ്. അടുക്കളയിൽ മാത്രം തളച്ചിടപെടേണ്ടതല്ല സ്ത്രിയുടെ ജീവിതം എന്ന സന്ദേശം നൽകുന്ന ചിത്രമാണ് “ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” എന്നാണ് ടീസർ നൽകുന്ന സൂചന.

ഫ്രാൻസിസ് ലൂയിസ്  എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ്  രാജ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE