Home News സൗബിന്റെയും മമ്തയുടെയും ‘മ്യാവൂ’. ലാൽജോസിന്റെയും തോമസ് തിരുവല്ലയുടെയും

സൗബിന്റെയും മമ്തയുടെയും ‘മ്യാവൂ’. ലാൽജോസിന്റെയും തോമസ് തിരുവല്ലയുടെയും

0

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായില്‍ ആരംഭിച്ചു.

നമ്മുടെ സിനിമക്ക് പേരിട്ടു : “മ്യാവു”… പുതുവർഷത്തിൽ തീയേറ്ററുകൾ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തിൽ പറയട്ടെ, ഈ പൂച്ചയെ വെള്ളിത്തിരയിൽ കാണാം.. – ചിത്രത്തി െൻറ പേര് പ്രഖ്യാപിച്ചുകൊണ്ട് ലാൽ ജോസ് കുറിച്ചു.

‘അറബിക്കഥ’, ‘ഡയ്മണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്. പൂർണ്ണമായും ഗൾഫിൽ ചിത്രീകരിക്കുന്ന സിനിമയിൽ സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളാണ്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ ബാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ,കല-അജയൻ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ-സമീറ സനീഷ്,സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ, എഡിറ്റർ-രഞ്ജൻ എബ്രാഹം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE