Home Bollywood Table ചുംബന രംഗങ്ങൾ… ​നെറ്റ്ഫ്ലിക്സ് ഇന്ത്യൻ മതവികാരം വൃണപ്പെടുത്തുന്നു? ​

ചുംബന രംഗങ്ങൾ… ​നെറ്റ്ഫ്ലിക്സ് ഇന്ത്യൻ മതവികാരം വൃണപ്പെടുത്തുന്നു? ​

0

ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങൾ സീരിസിൽ ഉൾപെടുത്തിയതായും ആത്മീയ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നെറ്റ്ഫ്‌ളിക്‌സ്ഒ.ടി.ടി പ്ലാറ്റ്‌ഫോം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം. 

മീര നായര്‍ എന്ന പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി തയ്യാറാക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മീനി സീരീസിലാണ് ചുംബന രംഗമുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ‘ എ സ്യൂട്ടബിള്‍ ബോയ്’. ബിബിസിയുടെ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറിൽ പ്രദര്‍ശനത്തിനെത്തിയതിന് ശേഷമാണ് നെറ്റ്ഫ്ളിക്സിൽ സീരീസ പ്രദര്‍ശനം തുടങ്ങിയത്. 

മധ്യപ്രദേശിലെ ബിജെപി നേതാവ് ഗൗരവ് തിവാരി മതനിന്ദ ഉണർത്തുന്ന രം ഗങ്ങൾ സീരീസിൽ നിന്നും നീക്കംചെയ്യണമെന്നു പറഞ്ഞതായും സംഭവത്തിൽ വെബ് സീരീസ് അണിയറക്കാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതായും താൻ നെറ്റ്ഫ്‌ളിക്‌സ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നും ട്വീറ്റിലുണ്ട്. ബിജെപി നേതാക്കളുള്‍പ്പടെ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഇതിനെയെല്ലാം തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിചാണ് ‘എ സ്യൂട്ടബിള്‍ ബോയ്’ മിനി വെബ് സീരിസിനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്. വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ, പബ്ലിക് പോളിസീസ് ഡയറക്ടർ അംബിക ഖുറാന ഉൾപ്പെടുന്ന നെറ്റ്ഫ്ലിക്സ് ഉദ്യോ ഗസ്ഥർക്കെതിരെയാണ് തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗിലാണ് പ്രചരണം. 

സീരിസില്‍ ക്ഷേത്രപരിസരത്തെ ചുംബന രംഗം ഉള്‍പ്പെടുത്തിയെന്ന പേരിലാണ് കാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. ഇത് വരെ നടത്തിയ അന്വേഷണത്തിൽ രം ഗങ്ങൾ മതത്തെ അവഹേളിക്കുന്നതായി വ്യക്തമായതിനാൽ തുടർ അന്വേഷണങ്ങൾക്ക് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളെ അറിയിച്ചു. സീരീസ് ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമുണ്ട്. നെറ്റ്ഫ്‌ളിക്‌സിന് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE