കഴിഞ്ഞ കാലത്തിന്റെ മാഞ്ഞ് തുടങ്ങിയ ഓര്‍മ്മകളിലെവിടെയോ മറയാതെ നിന്ന പ്രണയത്തിന്റെ ഓര്‍മ്മകളാണ് ആരോടും പറയാതെ എന്ന സംഗീത ആല്‍ബം. ഗൃഹാതുരത ഉണര്‍ത്തുന്ന ദൃശ്യഭംഗിയും സംഗീതവും അവതരണത്തിലെ മികവും കൊണ്ട് ശ്രദ്ധനേടി ഈ സംഗീത ആൽബം.ഭൂതകാലത്തേയ്ക്കുള്ള തിരിഞ്ഞുനോട്ടമാണ് ഗാനം. നഷ്ടപ്രണയത്തിന്റെ തീരാനോവ് പാട്ടിൽ തെളിഞ്ഞു കാണാം. ഇതിനോടകം ശ്രദ്ധേയമായ ഗാനം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പിന്നണിപ്രവർത്തകരെ പ്രശംസിച്ചും ആശംസകൾ നേർന്നും നിരവധി പേർ രംഗത്തെത്തി.

ചിന്നു എന്ന കൗമാരകാരിയുടെ മനസ്സിൽ കടന്നു കൂടിയ കൊച്ചു കൊച്ചു സാഹിത്യ രചനകൾ. ആരും കാണാതെ ആരെയും അറിയിക്കാതെ ഡയറിക്കുള്ളിൽ ഒളിപ്പിച്ചിരുന്നു , വർഷങ്ങൾ കുറെ പിന്നിട്ടതിനു ശേഷം ഒരു മോഹം മനസ്സിൽ ഉദിച്ചു ഈ രചനകൾ ഒക്കെ ഒന്ന് ജീവൻ വെപ്പിച്ചാലോയെന്ന്‌. അങ്ങനെ സംഗീത സംവിധായകനെ കണ്ടു. ചിന്നുവിന്റെ അഭിരുചിക്കൾക്കനുസരിച്ചു രാഗ ലയ താളത്തിൽ ചിട്ടപ്പെടുത്തുവാൻ 12 കൊച്ചു കാവ്യങ്ങൾ കൊടുത്തു. അവയിൽ 2 സൃഷ്ടികൾ സംഗീതആൽബം എന്ന രൂപത്തിൽ പുറം ലോകത്തു എത്തിക്കുവാൻ സാധിച്ചു. ആരോടും പറയാതെ എന്ന വിഷ്വൽ ആൽബം ഒരു സയ്കോളജിക്കൽ മൊമെന്റ്സ് ആണ്. പ്രമേയം ഏതൊരു കൗമാരക്കാരുടെയും മനസ്സിൽ കടന്നു കൂടുന്ന കളങ്കമറ്റ പ്രണയമെന്ന വികാരം.

പ്രണയം എന്നും സുഖമുള്ള നോവാണ്. തന്റെ ഉള്ളിലെ പ്രണയം ഒരു പെണ്ണ് തുറന്നു പറഞ്ഞാൽ തന്നെ തിരസ്കരിക്കുമോ എന്ന് വിചാരിച്ചു ആരോടും പറയാതെ ആരെയും അറിയിക്കാതെ മനസ്സിൽ തന്നെ കൂടുകൂട്ടി വയ്ക്കുന്നു. ആരോടും പറയാതെ എന്ന സംഗീത ആൽബത്തിന്റെ സംഗീതം നിർവഹിച്ചത്- ഷാജി കൊട്ടാരക്കര ,ആലപിച്ചത്-ഏഷിയാനെറ്റ് സ്റ്റാർ സിംഗർ വിന്നർ- ആതിര, മുരളി, തിരക്കഥ,ലിറിക്സ്,സംവിധാനം- സോഫിയ തരകൻ ( ചിന്നു ) , ക്യമാറ- സുനിൽ പെരുനാട് മേക്കപ്പ് -ബിജുലാൽ പോത്തൻകോട്, അഭിനയിച്ചവർ :- സോഫിയ തരകൻ ,ഗ്ലെൻ, ഗംഗ, അലോന,അഷ്ടപദി , സോണ ,ഷിന്റോ,കനിഹ, സ്നേഹ ,ജനാഭിഷേക്, സൂര്യ നാരായണൻ ,ദേവൂ ദുദി,ദിപിക,മെറിൻ ,മീനാക്ഷി ഈ ആൽബം വർണ്ണശഭളമാക്കുവാൻ കുറച്ച് നർത്തകരും ഉണ്ട് കല്യാണി , നിഖില ,ആർദ്ര ,ശ്രീ വൈഗ, സാന്ദ്ര, അനന്യ,അനാമിക. “ലവ് ഈസ് അണ്കണ്ടിഷണൽ ആൻറ് ലവ് ഷുഡ് ബി പാരലൽ വിച്ച് നെവർ ഹാസ് ആൻ ഏൻഡ്”.

പ്രണയം എന്ന അനുഭൂതി അത് ആസ്വദിച്ച് തന്നെ അറിയേണ്ടതാണ്, പ്രണയം പകരുന്ന അനുഭൂതി മറ്റാർക്കും വർണ്ണിക്കാനാകുന്നതിനും അപ്പുറമാണ്. പ്രണയത്തിന് എപ്പോഴും ഗാനങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. കമിതാക്കളിൽ സുന്ദരമായ പ്രണയ ഓർമ്മകൾ തെളിക്കുവാൻ സുന്ദരമായ ഗാനങ്ങൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുക. എണ്ണമറ്റ പ്രണയഗാനങ്ങൾ സംഗീതപ്രേമികൾക്ക് ചുറ്റുമുണ്ട്. അവയിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് ആരോടും പറയാതെ
എന്ന സംഗീത ആൽബം. പരമ്പരാഗത ആല്‍ബം ശൈലിയില്‍നിന്നും വ്യത്യസ്തമായി, ദൃശ്യഭാഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു ആഖ്യാനമാണ് സംവിധായിക സോഫിയ തരകൻ ( ചിന്നു ) ചിത്രീകരണത്തിലുടനീളം പുലര്‍ത്തിയിരിക്കുന്നത്

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!