സോഷ്യല്‍ മീഡിയ മൊത്തം നീല കണ്മുകളുള്ള ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലൈമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയാണ് ഇപ്പോള്‍ താരം. നിരവധി ഹിറ്റുകളേയും താരങ്ങളേയും സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുള്ള രാം ഗോപാല്‍ വര്‍മ ഇതാ പുതിയൊരു താരത്തേയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ്.
രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ത്രില്ലറിലെ നായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എങ്ങും അപ്സര റാണിയുടെ ചിത്രങ്ങളാണ്.

രാം ഗോപാല്‍ വര്‍മ തന്നെ അപ്സരയുടെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം തന്നെ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ആരാണ് ഈ സുന്ദരിയെന്ന് തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒഡീഷ സ്വദേശിയാണ് അപ്സര. ഡെഹ്റാഡൂണിലായിരുന്നു അപ്സര വളര്‍ന്നത്. ഇപ്പോള്‍ താമസിക്കുന്നത് ഹൈദരാബാദിൽ‍. ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര. അന്‍കേത മഹറാന എന്നാണ് യഥാര്‍ത്ഥ പേര്. രാം ഗോപാല്‍ വര്‍മ തന്നെയാണ് അപ്സര റാണി എന്ന് പേര് മാറ്റിയത്.പ്രേക്ഷകരെ ത്രില്ലിലാക്കുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിൻ്റെ മേക്കിംഗെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഹൊറർ ത്രില്ലർ , ക്രൈം ത്രില്ലർ എന്നീ വിഭാഗങ്ങളിൽ ചിത്രത്തെ പെടുത്താനാകുമെന്നും ട്രെയിലറിലൂടെ സൂചിപ്പിക്കുന്നുണ്ട്. രാം ഗോപാൽ വർമയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. യൂട്യൂബിൽ തംരംഗം സൃഷ്ടിച്ചിരിക്കുകയാണ് ട്രെയിലർ ഇപ്പോൾ.

ഒരൊറ്റ ട്രെയിലർ കൊണ്ട് തരംഗമായ നടിയാണ് അപ്സര റാണി. വിവാദ സംവിധായകൻ റാം ഗോപാൽ വർമ്മയുടെ ത്രില്ലർ എന്ന സിനിമയുടെ ട്രെയിലർ ആണ് ഈ അടുത്ത യൂട്യൂബിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ട്രെയിലർ ഏറ്റു വാങ്ങിയിട്ടുള്ളത്.സിനിമയുടെ ട്രെയിലറിനേക്കാളുമേറെ ചർച്ച ചെയ്യപ്പെട്ടത് അതിൽ അഭിനയിച്ച മാദക സുന്ദരി അപ്സര റാണിയുടെ ഗ്ലാമറസ് വേഷം ആണ്. അതീവ ഗ്ലാമറസായി ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട അപ്സര റാണിയാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.സിനിമയുടെ ട്രെയിലറോട് കൂടി എല്ലാവരും ആ മാദക സുന്ദരിയുടെ പിന്നാലെയായി.

മുമ്പ് പരിചയമില്ലാത്ത മുഖം ആണെങ്കിലും, ആ ഒരൊറ്റ ട്രെയിലറിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ അപ്സര റാണിക്ക് സാധിച്ചു. സൗത്ത് പ്ലസ് എന്റർടെയ്ൻമെൻ്റും ആർ ജി വി വേൾഡ് തിയേറ്റർ പ്രോഡക്ടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആർ ജി വി വേൾഡ് എന്ന ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ത്രില്ലർ റിലീസ് ചെയ്യുക. ഈ ചിത്രം രാം ഗോപാൽ വർമ്മയുടെ നേക്കഡ്, നംഗ, നഗ്നം എന്ന പേരിലൊരുക്കുന്ന സീരീസിലെ ഒരു ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രംഗീലാ, സത്യാ, കമ്പനി, ഭൂത്, സർക്കാർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!