തുഗ്ലക് ദര്‍ബാറിന് ശേഷം വിജയ് സേതുപതിയുടെ അടുത്ത ചിത്രവും ഒടിടി റിലീസിന്. മലയാളത്തിൽ അദ്ദേഹം ആദ്യമായി നായകനായെത്തുന്ന 19(1)(എ) എന്ന സിനിമയാണ് ഒടിടി റിലീസിനായി ഒരുങ്ങുന്നത്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ നായികയായെത്തുന്നത് നിത്യ മേനോനാണ്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഒടിടി റിലീസ് നോക്കുകയാണെന്നും ഏത് സ്ട്രീമിങ് പ്ലാറ്റ്‍ഫോമിലൂടെയാണെന്നത് നിർ‍മ്മാതാക്കള്‍ ഉടൻ പുറത്തുവിടുമെന്നും സംവിധായിക ഇന്തു വി എസ് ഒടിടി പ്ലേ ഓൺലൈനോട് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഇളവുകള്‍ ലഭിച്ച സമയത്താണ് ഈ സിനിമയുടെ ഷൂട്ട് നടന്നത്. വിജയ് സേതുപതിക്കും നിത്യ മേനോനും പുറമെ ഇന്ദ്രജിത്ത്, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. തമിഴ് നാട്ടിൽ ജനിച്ച് കേരളത്തിൽ താമസിക്കുന്ന ഒരു എഴുത്തുകാരനായാണ് സിനിമയിൽ വിജയ് സേതുപതി എത്തുന്നത്.

96ന് ശേഷം ഗോവിന്ദ് വസന്തയ്ക്കൊപ്പം വിജയ് സേതുപതി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ നിയമത്തിലെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ എന്ന ഭാഗം വിശദമായി പരാമർശിക്കുന്ന ഭാഗമാണ് ആർട്ടിക്കിൾ 19 (1)(എ). ഈ പേരിലെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് സേതുപതി ആദ്യമായി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്. മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. സോഷ്യോ പൊളിറ്റിക്കല്‍ പ്രമേയത്തിലൊരുങ്ങുന്നതാണ് സിനിമ. വിജയ് സേതുപതി നായകനാകുന്ന തുഗ്ലക് ദർബാർ ഡിസ്നി ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കാനിരിക്കുകയുമാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!