ബിജെപി തമിഴ്‌നാട് ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയതായി നടൻ സിദ്ധാർത്ഥ്. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ വധഭീഷണിയും അസഭ്യവർഷവും ബലാത്സംഗ ഭീഷണിയും മുഴക്കിക്കൊണ്ട് അഞ്ഞൂറിലധികം ഫോൺ കോളുകളാണ് ലഭിച്ചതെന്നും സിദ്ധാർത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ വെളിപ്പെടുത്തൽ.

“എല്ലാ നമ്പറുകളും ഞാന്‍ പൊലീസിന് കൈമാറിയിരിക്കുകയാണ്. എനിക്കെതിരേ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ ഞാന്‍ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.” ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്ത് സിദ്ധാര്‍ഥ് കുറിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്. നേരത്തേയും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ തന്നെയായിരുന്നു സിദ്ധാര്‍ഥ്. എല്ലാ ഫോൺകോളുകളും റെക്കോര്‍ഡ് ചെയ്തുവെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“തമിഴ്നാട് ബിജെപിയുടെ അംഗങ്ങളുടെ ഐടി സെൽ എന്റെ ഫോൺ നമ്പർ ചോർത്തി. കഴിഞ്ഞ 24 മണിക്കൂറിൽ എന്നെയും കുടുംബത്തെയും കൊല്ലുമെന്നും ഉപദ്രവിക്കുമെന്നും കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി 500 ലധികം ഫോൺ കോളുകളാണ് വന്നത്. ഞാൻ മിണ്ടാതിരിക്കില്ല. നരേന്ദ്ര മോദി, അമിത് ഷാ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കൂ,” സിദ്ധാർത്ഥ് കുറിച്ചു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!