സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഷാജി കൈലാസ് എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമായ കടുവ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ഈ മാസം 16നാണ് ചിത്രീകരണം ആരംഭിച്ചിരുന്നത്.

‘നമ്മുടെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് “കടുവ” സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും, ആരോഗ്യത്തെയിരിക്കൂ, സുരക്ഷിതരായിരിക്കൂ’, എന്നാണ് ഫേസ്ബുക്കിൽ ഷാജി കൈലാസ് കുറിച്ചിരിക്കുന്നത്.

രാജ്യത്താകമാനം കൊവിഡ് രണ്ടാംതരംഗം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ ഈ തീരുമാനം. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കുമാണിത്. സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്നും ഷാജി കൈലാസ് അറിയിച്ചിരിക്കുകയാണ്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന കടുവ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!