ബാല്യത്തിലെ ഓർമ്മകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഹ്രസ്വചിത്രം.
കുഞ്ഞു മനസ്സിൽ നിറയുന്ന കുഞ്ഞു കൗതുകങ്ങൾക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. പേടിക്കു രണ്ടു അർത്ഥങ്ങളുണ്ട്. ഒന്നുകിൽ തോൽവി സമ്മതിച്ചു കീഴടങ്ങുക അല്ലെങ്കിൽ പേടിയെ തോൽപ്പിക്കുക. ഉയരങ്ങൾ ഭയമുള്ള ഒരു കുട്ടി തന്റെ ഫ്ളാറ്റിലെ സൺ ഷേയ്‌ഡിൽ കുടുങ്ങിയാൽ ഉണ്ടാകുന്ന അവസ്ഥയും കുട്ടിയുടെ ധൈര്യത്തോടെയുള്ള പോരാട്ടവുമാണ് ഐ ക്യാൻ ഡൂ ദിസ് (I Can Do This) എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായകൻ ചിത്രീകരിക്കുന്നത്.

സിമ്പിൾ ഷോട്ടിന്റെ ബാനറിൽ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ജയകുമാർ നിർവഹിച്ചിരിക്കുന്നു. ഛായാഗ്രാഹകൻ ഉണ്ണി സലീമും, എഡിറ്റർ വിജിൽ FX, പശ്ചാത്തല സംഗീതം അരുൺ ഗണേഷും നിർവഹിച്ചിരിക്കുന്നു.ബാലതാരം ആദ്യബിജു, ലക്ഷ്മി പ്രകാശ് എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഹ്രസ്വചിത്രത്തിൽ ബാല്യത്തിലെ കൗതുകങ്ങളും, വിഹ്വലതകളും ഭാവസാന്ദ്രമായ അവതരിപ്പിച്ചിരിക്കുന്നു. സംഘർഷഭരിതമായ ഒരു കഥയെ അതിന്റെ സത്ത ഒട്ടും ചോർന്നുപോകാതെ ഏറ്റവും മികച്ച രീതിയിൽ മികച്ച കാഴ്ചാനുഭവം പ്രേക്ഷകനു സമ്മാനിക്കാൻ സംവിധായകൻ ജയകുമാറിന് കഴിഞ്ഞിട്ടുണ്ട് ജീവിത സന്ദർഭങ്ങളെ സത്യസന്ധതയോടെ സാങ്കേതികമായും കഥാപരമായും സമഗ്രതയിൽ അവതരിപ്പിച്ച ഹ്രസ്വചിത്രമാണ് ഐ ക്യാൻ ഡൂ ദിസ്.

സങ്കീർണതകളിലേക്കും ആത്മസംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ആദ്യബിജുവിന്റെ കഥാപാത്രം പ്രേക്ഷകമനസ്സിൽ ഒളിമങ്ങാതെ നിലനിൽക്കും.കുട്ടിയുടെ സഹജമായ ഭവപ്രകടനങ്ങളിലൂടെയും നൈസർഗ്ഗികമായ അഭിനയ ശൈലിയിലൂടെയും കുട്ടിത്തത്തിന്റെ കൗതുകങ്ങളും കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടതിന്റെ വിഹ്വലതകളും ദീപ്തമായി അവതരിപ്പിച്ചു ആദ്യബിജു ബാല അഭിനേത്രി. റിലീസ് ചെയ്ത് ഒറ്റദിവസംകൊണ്ട് യൂട്യൂബിൽ ഒരു ലക്ഷത്തോളം പ്രേക്ഷകർ സ്വീകരിച്ച ഐ ക്യാൻ ഡൂ ദിസ് (I Can Do This)ഹ്രസ്വചിത്രം യൂട്യൂബിൽ വൈറൽ ആണ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!