ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ ജൈവപച്ചക്കറി കൃഷി നടത്തുന്ന വിശേഷം താരം തന്നെ നേരത്തേ അറിയിച്ചിരുന്നതാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാൽ തന്റെ കൃഷി നടത്തുന്നത്. വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് താരം. ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും, വഴുതനയും, തക്കാളിയുമൊക്കെ താരത്തിന്റെ കൃഷിയിടത്തിലുണ്ട്.

ഇപ്പോഴിതാ താരം വീട്ടിലെ കൃഷിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയൊക്കെ പരിചയപ്പെടുത്തുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ തന്നെ കൃഷി ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്താണ് താരം കൃഷിയിടത്തിൽ സജീവമായത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈന്നൈയിലായിരുന്ന മോഹൻലാൽ കൊച്ചിയിലേക്ക് തിരിച്ചെത്തിയ ശേഷം കൃഷിയില്‍ സജീവമാകുകയായിരുന്നു. തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളൊക്കെ താരം നേരത്തേ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ലോക്ഡൗണ്‍ കാലത്ത് ഷൂട്ടിങ് തിരക്കൊഴിഞ്ഞ് ഇവിടെയെത്തിയാല്‍ ലാല്‍ ഈ പച്ചക്കറി തോട്ടത്തിലാണ് ഏറെ നേരവും. ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ തന്റെ തോട്ടവും കൃഷിപ്പണിയും കാണിച്ചുതരുന്നത്. കഴിഞ്ഞ കുറച്ച് കാലമായി വീട്ടിലെ അടുക്കളയിലേയ്ക്ക് ആവശ്യമായ പച്ചക്കറി മുഴുവന്‍ ഈ തോട്ടത്തില്‍ നിന്നു തന്നെയാണ് വിളവെടുക്കുന്നതെന്ന് ലാല്‍ പറയുന്നു.

പച്ചക്കറി കൃഷിക്ക് ഒരുപാട് സ്ഥലമൊന്നും വേണ്ടെന്നും മനസുണ്ടെങ്കില്‍ മുറ്റത്ത് ഗ്രോ ബാഗുകളിലും ടെറസിലും ഇതുപോലെ വിഷമില്ലാത്ത പച്ചക്കറി വിളയിക്കാമെന്നും ലാല്‍ തന്റെ തോട്ടം കാട്ടി സാക്ഷ്യപ്പെടുത്തുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!