കുഞ്ചാക്കോ ബോബൻ, നയൻതാര എന്നീ താരങ്ങൾ ഒന്നിക്കുന്നു , പോരാത്തതിന് ഒരു മിസ്റ്ററി ത്രില്ലെർ, എന്നീ കാരണങ്ങൾ ആണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഘടകം. മേല്പറഞ്ഞതിൽ, കുഞ്ചാക്കോ ബോബനും, നയൻതാരയും മിസ്റ്ററിയും ചിത്രത്തിൽ ഉണ്ട് എന്ന അവകാശവാദം കറക്റ്റ് ആയിരുന്നു.. പക്ഷെ ത്രില്ല് മാത്രം എവിടെയും കിട്ടിയില്ല എന്നുള്ളതാണ് സത്യം
ഒരു മിസ്റ്ററി ഉണ്ട് അതിന്റെ രഹസ്യം വഴിയേ പറഞ്ഞുതാരം എന്ന് ചിത്രത്തിന്റെ തുടക്കത്തിലേ സംവിധായകൻ പറയുന്നു. എന്നാൽ അതെന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ ഒരിടത്തും പ്രേക്ഷകർക്ക് തോന്നിക്കുന്നില്ല. ആരൊക്കെയോ മരിക്കുന്നു, ആരോ കൊല്ലുന്നു എന്നൊക്കെ റിവീൽ ചെയ്യുമ്പോൾ അതിന് ഞാൻ എന്തുവേണം എന്ന വികാരമാണ് ചിത്രം കണ്ടു കഴിയുമ്പോൾ തോന്നുന്നത് . ഓടരുത് അമ്മാവാ ആളറിയാം എന്നെ ചിത്രത്തിൽ ശ്രീനിവാസൻ ചോദിക്കുന്നത് പോലെ “നിന്റെ ചിറ്റപ്പന്റെ മോളുടെ ഭർത്താവു മരിച്ചാൽ നമുക്കെന്തു?
പ്രമേയപരമായി (മലയാളസിനിമയിൽ) ഒരു പുതുമയുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. പതിവു മർഡർ മിസ്റ്ററികളിൽ നിന്നും വഴിമാറിയുള്ള അവതരണം കയ്യടി അർഹിക്കുന്നതുതന്നെ.

ഒരു നല്ല എഡിറ്റർ സംവിധായകൻ ആയതിന്റെ മിതത്വം ചിത്രത്തിലെ രംഗങ്ങളിലും, മൊത്തം ദൈർഘ്യത്തിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ഒരു ഘട്ടത്തിലും ചിത്രം വിരസതയിലേക്ക് വഴുതിവീഴുന്നില്ല. ചിത്രത്തെ ത്രില്ലിങ് അനുഭവമാക്കുന്നതിൽ മികച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും മികച്ച പിന്തുണ നൽകുന്നുണ്ട്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്. പ്രേക്ഷകനെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന ചില രംഗങ്ങളിൽ, ചടുലമായ ഛായാഗ്രഹണവും തീഷ്ണമായ പശ്ചാത്തലസംഗീതം നൽകുന്ന പിന്തുണ വലുതാണ്.
ചോക്കലേറ്റ് ഇമേജിൽനിന്നും ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള പ്രതിച്ഛായാമാറ്റത്തിന്റെ വഴിയിലാണ് കുഞ്ചാക്കോ ബോബൻ. അഞ്ചാം പാതിരായ്ക്ക് ശേഷം ഇത്തരത്തിലുള്ള മറ്റൊരു കഥാപാത്രമാണ് നിഴലിലെ ജോൺ ബേബി. നയൻതാരയ്ക്ക് ഒരു പരിധിയിൽ കവിഞ്ഞു പെർഫോം ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിലില്ല, എങ്കിലും രണ്ടാംപകുതിയിലെ തന്റെ സാന്നിധ്യം കൊണ്ട് നയൻസ് സ്‌കോർ ചെയ്യുന്നു. ഐസിൻ ഹാഷ് എന്ന ബാലനടനാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. ഐസിൻ തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. സൈജു കുറുപ്പ്, റോണി ഡേവിഡ് എന്നിവരും റോ ഭദ്രമാക്കി.

ചിത്രത്തിന്റെ ട്രെയിലറിലും പോസ്റ്ററുകളിലും നായകൻ ധരിച്ചിരിക്കുന്ന മുഖംമൂടി പ്രേക്ഷകരിൽ കൗതുകം നിറച്ചിരുന്നു. അതിന്റെ പിന്നിലെ കാരണം തുടക്കത്തിൽത്തന്നെ ചിത്രത്തിൽ വെളിവാകുന്നുണ്ട്. ഒരു ഘട്ടത്തിൽ ഇത് കുറ്റാന്വേഷണ ചിത്രമാണോ അതോ അതീന്ദ്രിയ സിനിമയാണോ എന്നൊരു സന്ദേഹത്തിലൂടെ പ്രേക്ഷകൻ കടന്നുപോകും. ഈ ആശയക്കുഴപ്പത്തിനു വിശ്വാസ്യകരമായ മറുപടി നൽകാൻ തുടർന്നുള്ള കഥാഗതിയിൽ ചിത്രത്തിനാകുന്നുണ്ട്. ആദ്യപകുതിയിൽ ഉദ്വേഗം നിറയുന്ന കഥാഗതിയിലൂടെയും വഴിത്തിരിവുകളിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്താൻ ചിത്രത്തിനാകുന്നുണ്ട്. രണ്ടാം പകുതിയിൽ ഗതിവേഗം അൽപം കുറയുന്നുണ്ട്.
ജോൺ ബേബി, ഒരു സിവിൽ കോർട്ടിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ്. അവിവാഹിതൻ. നിലവിൽ അയാൾ ജീവിതത്തിലെ ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇതേസമയം അയാളുടെ സുഹൃത്തായ സൈക്കോളജിസ്റ്റ്, താൻ അറ്റൻഡ് ചെയ്ത ഒരു കുട്ടിയെ അയാൾക്ക് പരിചയപ്പെടുത്തുന്നു. വെറും ആറു വയസ്സുള്ള ആ കുട്ടിക്ക് വിചിത്രവും ദുരൂഹവുമായ ഒരു കഥ പറയാനുണ്ട്. ഒരു ജഡ്ജി എന്ന നിലയിൽ ആ കഥ അയാളിൽ കൗതുകം നിറയ്ക്കുന്നു. പക്ഷേ താമസിയാതെ ആ കഥയിൽ പേടിപ്പെടുത്തുന്ന ചില യാഥാർഥ്യങ്ങളുണ്ട് എന്നയാൾ തിരിച്ചറിയുന്നു. പതിയെ ജോൺ ആ കുട്ടിയുമായും അതിന്റെ അമ്മയുമായും അടുക്കുന്നു. ആ കുട്ടി പറഞ്ഞ കഥയിലെ നിഗൂഢതയുടെ ചുരുളഴിക്കാൻ അവരൊരുമിച്ച് നടത്തുന്ന അന്വേഷണവും യാത്രകളും തിരിച്ചറിവുകളുമാണ് നിഴൽ എന്ന സിനിമ പറയുന്നത്.

എല്ലാ സീനിലും ആര്ട്ട് വർക്കിലുടെയും, കളറിങ്ങിലൂടെയും , നായികാ നായകന്മാരുടെ കോസ്റ്റുംസിലൂടെയും ഒക്കെ ഒരു ഭംഗി കൊണ്ടുവന്നിട്ടുണ്ട് സംവിധായകൻ. നല്ല ഒരു ആഡ് ഫിലിം ഇന്റെ ആസ്തേസ്റ്റിക്സ് ആണ് ചിത്രത്തിന്. പക്ഷെ ഒരു മിസ്റ്ററി ത്രില്ലറിന്റെ മൂഡിനെ അത് അപ്പാടെ നശിപ്പിക്കുന്നു.ചിത്രത്തിലെ ബിജിഎം നന്നായി ചെയ്തിട്ടുണ്ട്. ആകെ ഒരു നിരാശാജനകമായ അനുഭവം ആണ് നിഴൽ.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480