ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ദിലീപ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് എത്തുന്നത്. ദിലീപിൻ്റെയും ഉർവ്വശിയുടെയും വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന പുത്തൻ പോസ്റ്ററിലെയും ദിലീപിൻ്റെ വയോധികനായുള്ള ലുക്കാണ് ഏറെ ശ്രദ്ധ നേടുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. നാദ് ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം അനിൽ നായർ, സംഗീത സംവിധാനം നാദിർഷ, ഗാനരചന ഹരിനാരായണൻ, ജ്യോതിഷ്, ചിത്രസംയോജനം സാജൻ, വസ്ത്രാലങ്കാരം സഖി എൽസ തുടങ്ങിയവരാണ് നിർവ്വഹിക്കുന്നത്.

സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, വെെഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ, അശതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!